14
Jun 2021
Monday

മോഡിയുടെ ആഫ്രിക്കൻ പര്യടനത്തിന് ഇന്ന് തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആഫ്രിക്കൻ പര്യടനത്തിന് തുടക്കമായി. അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മോഡി മോഡി ഇന്ന് പുലർച്ചെയാണ് യാത്ര തിരിച്ചത്. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കെനിയ എന്നീ രാജ്യങ്ങൾ മോഡി സന്ദർശിക്കും. മൊസാബിക് ആണ് മോഡി ആദ്യം സന്ദർശിക്കുന്ന രാജ്യം.
ആഫ്രിക്കൻ വൻകരയിൽ മോഡിയുടെ ആദ്യ സന്ദർശനമാണ് ഇത്.

ഇന്ദിരാഗാന്ധിയ്ക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആഫ്രിക്കൻ രാജ്യമായ മൊസാമ്പിക് സന്ദർശിക്കുന്നത് ഇതാധ്യമായാണ്. വ്യാഴാഴ്ച രാവിലെ മൊസാമ്പിക് പ്രസിഡന്റ് ഫിലിപ് ന്യൂസിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി സംബന്ധിച്ച കരാറുകളിൽ ഇന്ത്യയും മൊസാമ്പിക്കും ഒപ്പുവെക്കും. മൊസാമ്പിക്കിൽ നിന്ന് പയറുവർഗ്ഗങ്ങളുടെ ഇറക്കുമതി വർദ്ധിപ്പിക്കാൻ കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിരുന്നു.

modi-africa-1എട്ടിന് ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന പ്രധാനമന്ത്രി, പ്രസിഡന്റ് ജേക്കബ് സുമയുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യ ദക്ഷിണാഫ്രിക്ക വ്യാവസായിക കൂടിക്കാഴ്ചയും നടക്കും. ദക്ഷിണാഫ്രിക്കയിൽ 1.2 മില്യൺ ഇന്ത്യക്കാരാണുള്ളത്

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top