Advertisement

വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകി ഇടത് സർക്കാരിന്റെ ആദ്യ ബജറ്റ്

July 8, 2016
0 minutes Read

വിദ്യാഭ്യാസ മേഖലയ്ക്ക് ഊന്നൽ നൽകുന്നതാണ് ഇടത് സർക്കാരിന്റെ ആദ്യ ബജറ്റ്. ഓരോ മണ്ഡലത്തിലും ഒരു സ്‌കൂൾ എന്ന തോതിൽ 140 സ്‌കൂളുകൽ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും. ഈ പദ്ധതികൾക്കായി 1000 കോടി രൂപ ബജറ്റിൽ വകയിരുത്തി. എയ്ഡഡ് അടക്കം എല്ലാ സർക്കാർ സ്‌കൂളുകളിലേയും എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം നൽകും.

ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകൾക്ക് ആസ്ഥാനമന്ദിരം പണിയാൻ 20 കോടി രൂപ ബജറ്റിൽ അനുവദിച്ചു. അഞ്ച് വർഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകൾ നിർമ്മിക്കും. കെട്ടിട്ട നിർമ്മാണചുമതല സർക്കാർ വഹിക്കും മറ്റു ചിലവുകൾ സന്നദ്ധസംഘടനകളും വ്യക്തികളും വഹിക്കണം. വിദ്യാഭ്യാസ വായ്പാ കുടിശ്ശിക തീർക്കാൻ നൂറ് കോടി രൂപ ബാങ്കുകൾക്ക് അനുവദിച്ചു.

ഭിന്നശേഷിക്കാരായ അൻപതിനായിരത്തോളം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പുസ്തകങ്ങൾക്കും സ്റ്റേഷനറിക്ക് 250 രൂപയും യൂണിഫോമിന് അഞ്ഞൂറു രൂപയും യാത്രചിലവിന് ആയിരം രൂപയും അനുവദിച്ചു. കേരളസർവകലാശാലയ്ക്ക് 25 കോടി, കാലിക്കറ്റ്, എംജി, കണ്ണൂർ സർവ്വകലാശാലകൾക്ക് 24 കോടി രൂപയും മലയാളം സർവകലാശാലകൾക്ക് 7 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചു.

ഗവ.ആർട്‌സ് കോളേജുകളും എൻഞ്ചിനീയറിംഗ് കോളേജുകളും നവീകരിക്കാൻ 250 കോടി രൂപ അനുവദിച്ചു. രണ്ട് വർഷത്തിനകം ഇവയുടെ നവീകരണം പൂർത്തിയാക്കും. കേരളത്തെ അറിവിന്റെ കേന്ദ്രമാക്കും. സംസ്ഥാനത്തെ 52 ആർട്‌സ്, സയൻസ് കോളജുകളുടെ നിലവാരം ഉയർത്താൻ 500 കോടി രൂപ നീക്കിവെച്ചു. പുനർജനി പദ്ധതിക്ക് 7.6 കോടി അധികമായി വിലയിരുത്തി. 10 ഐടിഐകൾ അന്തർദ്ദേശിയ നിലവാരത്തിലേക്കുയർത്താൻ 50 കോടി രൂപ വയകിയരുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement