18
Jun 2021
Friday

ബജറ്റ് 2016

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യ ബജറ്റ് രാവിലെ ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു.

 • റേഷന്‍ പദ്ധതി വിപുലീകരിക്കാന്‍ 300 കോടി രൂപ
 • മാരക രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ
 • ഒരു മാസത്തെ പെന്‍ഷന്‍ അഡ്വാന്‍സായി നല്‍കും
 • ന്യൂനപക്ഷ വികസന കോര്‍പ്പറേഷന് 15 കോടി രൂപ. മുന്നോക്കവികസന കോര്‍പ്പറേഷന് 35 കോടി രൂപ
 • ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാനായി 42 കോടി രൂപ.
 • ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി.
 • രണ്ട് വര്‍ഷത്തേയ്ക്ക് പുതിയ തസ്തികകള്‍ ഇല്ല
 • റബര്‍ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും നേരിടാന്‍ 12,000 കോടി രൂപയുടെ സാമ്പത്തികമാന്ദ്യവിരുദ്ധ പാക്കേജ്.
 • കെ.എസ്.എഫ്.ഇ വഴി പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുും
 • നെല്ല് സംഭരണത്തിന് 385 കോടി.
 • സര്‍ക്കാരിന്റെ കൃഷിഫാമുകളിലും എസ്റ്റേറ്റുകളിലും തരിശുഭൂമികളിലും കൃഷിയിറക്കും.
 • തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ സൗജന്യ റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
 • നെല്‍പാടങ്ങള്‍ നികത്താനുള്ള നിയമഭേദഗതികള്‍ റദ്ദാക്കി. നെല്‍വയലുകള്‍ തരിശ്ശിടരുത്.
 • ഇടുക്കിയിലും തൃശ്ശൂരിലും ചക്കപാര്‍ക്ക്‌
 • തൃശ്ശൂര്‍ പാലക്കാട് മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നാളികേര പാര്‍ക്കുകള്‍.
 • കോട്ടയം പത്തനംതിട്ട ജില്ലകളില്‍ റബ്ബര്‍ പാര്‍ക്ക് തുടങ്ങിയവ കൊണ്ടു വരും.
 • റബ്ബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി.
 • വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി കുടിയിറക്കപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാര്‍ ഏറ്റെടുത്തു.
 • കയര്‍മേഖലയില്‍ ആധുനികവത്കരണം നടപ്പാക്കും. 262 കോടി രൂപയാണ് കയര്‍ മേഖലയ്ക്കായി ബജറ്റില്‍ മാറ്റിവച്ചത്.
 • ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോം.
 • ഓരോ മണ്ഡലത്തിലും ഒരു സ്‌കൂള്‍ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തും.
 • 5 വര്‍ഷത്തിനകം ആയിരം ഹൈടെക് സ്‌കൂളുകള്‍ നിര്‍മ്മിയ്ക്കും. ഈ പദ്ധതിക്കായി ആയിരം കോടി ഉപയോഗിയ്ക്കും.
 • ഭിന്നശേഷിക്കാരായ അരലക്ഷത്തിലധികം കുട്ടികള്‍ക്ക് യൂണിഫോമിന് അഞ്ഞൂറുരൂപ, യാത്രാചിലവിന് ആയിരം രൂപ, പുസ്തകങ്ങള്‍ക്കും സ്റ്റേഷണറിയ്ക്കുമായി 250 എന്നിവ നല്‍കും

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top