രാഷ്ട്രപതി ഭവനിൽ ‘കണ്ണപ്പ’യുടെ പ്രത്യേക പ്രദർശനം; സന്തോഷം പങ്കുവെച്ചു നായകൻ വിഷ്ണു മഞ്ചു

വിഷ്ണു മഞ്ചു നായകനായെത്തിയ ചിത്രം ‘കണ്ണപ്പക്ക് ‘ രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം ഒരുക്കി. കേന്ദ്ര വാർത്താവിനിമയ-പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പ്രമുഖരാണ് ചിത്രം രാഷ്ട്രപതി ഭവനിൽ കണ്ടതും മികച്ച പ്രതികരണങ്ങൾ നൽകിയതും.
[Kannappa screened at Rashtrapati Bhavan]
രാഷ്ട്രപതി ഭവനിൽ സ്വന്തം ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞതിൽ വിഷ്ണു മഞ്ചു അതിയായ സന്തോഷം പ്രകടിപ്പിച്ചു. “വാക്കുകൾക്കതീതമായ ആദരം. ഭക്തിക്ക് പ്രാധാന്യം നൽകിയുള്ള കഥപറച്ചിലിനും സാംസ്കാരിക പ്രാധാന്യത്തിനുമുള്ള അംഗീകാരമായി കണ്ണപ്പ രാഷ്ട്രപതി ഭവനിൽ പ്രത്യേക പ്രദർശനം നടത്തി. ഹര, ഹര മഹാദേവ്,” വിഷ്ണു മഞ്ചു തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
🔱 Honoured beyond words! 🙏#Kannappa received a special screening at Rashtrapati Bhavan, a proud recognition of its devotion-driven storytelling and cultural significance.
— Vishnu Manchu (@iVishnuManchu) July 16, 2025
Har Har Mahadev 🔱#kannappa
ജൂൺ 27-ന് റിലീസ് ചെയ്ത ‘കണ്ണപ്പ’ ഒരു പാന്‍ ഇന്ത്യൻ ചിത്രമായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. മലയാളത്തിന്റെ സ്വന്തം സൂപ്പർ സ്റ്റാർ മോഹൻലാൽ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു, ഇത് മലയാളികൾക്കിടയിൽ ചിത്രത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തു. മോഹൻലാലിന് പുറമെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, പ്രഭാസ് എന്നിവരും ചെറിയ വേഷങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടു. മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി ഇന്ത്യൻ സിനിമയിലെ നിരവധി പ്രമുഖ താരങ്ങളും ‘കണ്ണപ്പ’യിൽ അണിനിരന്നു.
Read Also: സർവ്വം മായ തന്നെ! അല്ലേ അളിയാ!….”അതേ അളിയാ”സർവ്വം മായ’ സെക്കൻഡ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു
ഇന്ത്യൻ പുരാണങ്ങളെയും ഐതിഹ്യങ്ങളെയും ആധാരമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഡോ. മോഹൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള എവിഎ എന്റർടെയ്ൻമെന്റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമ്മാണം. മുകേഷ് കുമാർ സിങ്ങാണ് ‘കണ്ണപ്പ’ സംവിധാനം ചെയ്തത്. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചാവു ക്യാമറ കൈകാര്യം ചെയ്തപ്പോൾ, കെച്ച ആക്ഷൻ കൊറിയോഗ്രഫിയും, സ്റ്റീഫൻ ദേവസി സംഗീതവും, ആന്റണി ഗോൺസാൽവസ് എഡിറ്റിംഗും നിർവഹിച്ചു.
ചിത്രത്തിന് പല സംസ്ഥാനങ്ങളിലും നല്ല പ്രതികരണം ലഭിച്ചെങ്കിലും, കേരളത്തിൽ പ്രതീക്ഷിച്ചത്ര വിജയം നേടാനായില്ല. എന്നിരുന്നാലും, രാഷ്ട്രപതി ഭവനിലെ ഈ പ്രത്യേക പ്രദർശനം ‘കണ്ണപ്പ’യ്ക്ക് ദേശീയതലത്തിലുള്ള അംഗീകാരമാണ് നൽകിയിരിക്കുന്നത്.
Story Highlights : Kannappa screened at Rashtrapati Bhavan, Vishnu calls it “a proud recognition”
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here