മണിപ്പൂരിൽ സൈന്യം അമിത അധികാരം പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി

മണിപ്പൂരിൽ സൈന്യമോ സമാന്തരസൈനിക വിഭാഗങ്ങളോ അമിത അധികാരം പ്രയോഗിക്കരുതെന്ന് സുപ്രീംകോടതി. മണിപ്പൂരിൽ നടന്ന വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം.
മണിപ്പൂരിൽ വ്യാജ ഏറ്റുമുട്ടലുകളിൽ പ്രതികളായ സൈനികരെ വിചാരണ ചെയ്യാൻ ആംഡ് ഫോഴ്‌സസ് സ്‌പെഷ്യൽ പവർ( അഫ്‌സ്പ) ആക്ട് തടസം സൃഷ്ടിക്കുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സൈനികർ ചെയ്യുന്ന കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാലും അവർക്കെതിരെ നിയമ നടപടിയെടുക്കുന്നതിന് അഫ്‌സ്പ
നിയമ പ്രകാരം പൊലീസിന് കേന്ദ്രത്തിന്റെ അനുമതി തേടണം.
സൈന്യത്തിന് പ്രത്യേക അധികാരമുള്ളതിനാൽ മണിപ്പൂരിൽ നടന്ന സായുധ കലാപങ്ങളുടെയും വ്യാജഏറ്റുമുട്ടലുകളുടെയും എഫ്.ഐ.ആർ പോലും പൊലീസ് തയാറാക്കിയിരുന്നില്ല. അഫ്‌സ്പ പിൻവലിക്കണമെന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ലോക്‌സഭാംഗങ്ങൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു.