പുല്‍കോര്‍ട്ടിലെ പുതിയ റാണി: പോളണ്ടിന്റെ ഇഗ സ്യാംതെക് വിംബിള്‍ഡണ്‍ വനിതാ ചാമ്പ്യന്‍

വിംബിള്‍ഡണ്‍ ടെന്നിസ് വനിത സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗ സ്യാംതെകിന്. ഫൈനലില്‍ അമേരിക്കയുടെ അമാന്‍ഡ അനിസിമോവയെ അനായാസം കീഴടക്കി. 6-0, 6-0 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പോളണ്ട് താരത്തിന്റെ ജയം. ഫൈനല്‍ ഒരു മണിക്കൂര്‍ പോലും നീണ്ടു നിന്നില്ല.
ഇഗ സ്യാംതെകിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടമാണിത്. കരിയറിലെ ആറാം ഗ്രാന്‍ഡ് സ്ലാം കിരീടവും. പുരുഷ, വനിത വിഭാഗങ്ങളില്‍ പോളണ്ടില്‍ നിന്നുള്ള ആദ്യ വിംബിള്‍ഡണ്‍ ജേതാവായും ഇഗ മാറി. കരിയറിലെ 23ാം കിരീടമാണ് താരത്തിനിത്. ആദ്യ വിംബിള്‍ഡണ്‍ നേട്ടത്തിലൂടെ തന്റെ കുത്തകയായിരുന്ന ഫ്രഞ്ച് ഓപ്പണ്‍ ഇത്തവണ കൈവിട്ടതിന്റെ സങ്കടം അല്‍പ്പം മാറ്റാനും ഇഗയ്ക്കായി.
Read Also: സെഞ്ച്വറിക്കരികെ കെ.എല്‍ രാഹുല്‍, പന്തിനെ റണ്ണൗട്ടാക്കി സ്റ്റോക്ക്‌സ്; ലീഡ് പ്രതീക്ഷയിൽ ഇന്ത്യ
ടെന്നിസ് ചരിത്രത്തില്‍ എതിരാളിക്ക് ഒറ്റ പോയിന്റ് പോലും വിട്ടുകൊടുക്കാതെ ജയിക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ ചരിത്രത്തില്‍ രണ്ടാമത്തെ തവണയാണ് ഇത്തരമൊരു നേട്ടം. 1988 ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ സ്റ്റെഫി ഗ്രാഫാണ് ഇതിനുമുമ്പ് ഒറ്റ പോയിന്റ് പോലും വിട്ടുകൊടുക്കാതെ ജയിച്ചത്.
ലോക ഒന്നാം നന്പര്‍ അരീന സബലേങ്കയെ അട്ടിമറിച്ചെത്തിയ അമാന്‍ഡയില്‍ നിന്ന് നല്ലൊരു പോരാട്ടം പ്രതീക്ഷിച്ചവര്‍ക്കെല്ലാം നിരാശയായിരുന്നു. പൊരുതുക പോയിട്ട് അനങ്ങാന്‍ പോലുമാവാതെ അമാന്‍ഡ വീണു.
Story Highlights : Iga Swiatek defeat Amanda Anisimova in Wimbledon Women’s Final
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here