Advertisement

ഇഗയ്ക്ക് ഹാട്രിക്; ഫ്രഞ്ച് ഓപ്പണ്‍ 2024 വനിതാ കിരീടം സ്വന്തമാക്കി ഇഗ സ്യാംതെക്ക്

June 8, 2024
Google News 2 minutes Read

ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടത്തില്‍ ഒരിക്കല്‍ കൂടി മുത്തമിട്ട് പോളിഷ് താരം ഇഗ സ്യാംതെക്ക്. ഫൈനലില്‍ ഇറ്റലിയുടെ ജാസ്മിന്‍ പാവോലിനിയെയാണ് സ്യാംതെക്ക് പരാജയപ്പെടുത്തിയത്.

6-2, 6-1 എന്ന സ്‌കോറില്‍ മത്സരം തീര്‍ന്നു. ഈ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമില്‍ കളിച്ച ഇഗയ്ക്ക് ഫൈനലടക്കമുള്ള പോരാട്ടങ്ങളില്‍ ഒറ്റ സെറ്റ് മാത്രമാണ് നഷ്ടമായത്.

പാരീസില്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. 2020ലും ഇഗ ഫ്രഞ്ച് ഓപ്പണണ്‍ ഉയര്‍ത്തി. 2022ല്‍ യുഎസ് ഓപ്പണ്‍ കിരീടം നേടാനും ഇഗയ്ക്ക് സാധിച്ചിരുന്നു.

Story Highlights : Iga Swiatek win third consecutive French Open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here