വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി; പാലക്കാട് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

പാലക്കാട് മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സഹകരണ ബാങ്കിൽ ജോലി തരപ്പെടുത്തി എന്നാണ് പരാതി. തെങ്കര ഡിവിഷൻ അംഗം ഗഫൂർ കോൽക്കളത്തിനെതിരെ നാട്ടുകാൽ പൊലീസ് കേസെടുത്തു.
രണ്ടുവർഷങ്ങൾക്ക് മുമ്പാണ് പരാതി നൽകിയിരുന്നത്. തുടർന്ന് രജിസ്ട്രാർ നടത്തിയ പരിശോധനയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി തരപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. വ്യജ നിയമനം തരപ്പെടുത്തി എന്നതുൾപ്പെടെയുള്ള കേസുകളാണ് ഗഫൂറിനെതിരെ എടുത്തിരിക്കുന്നത്.
അതേസമയം കരാർ വാഗ്ദാനം നൽകി പണം തട്ടിയെന്ന കേസിൽ മലപ്പുറത്തെ മുസ്ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം ടി പി ഹാരിസിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ഹാരിസ് പിടിയിലായത്.
ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ കരാർ നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് ഹാരിസ് പണം തട്ടിയെടുക്കുകയായിരുന്നു. ഇത്തരത്തിൽ 25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. സംഭവത്തിൽ കഴിഞ്ഞ ദിവസം മലപ്പുറം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
Story Highlights : case against muslim league leader
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here