‘ഒരു വീട് നമ്പറിൽ 327 വോട്ടുകൾ; CPIM വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നു’; എംകെ മുനീർ

തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഐഎം വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് എംകെ മുനീർ. മാറാട് ഒരു വീട് നമ്പറിൽ 327 വോട്ടുകൾ ചേർത്തു. സി.പിഐഎം നേതൃത്വത്തിലുള്ള സർവീസ് സഹകരണ ബാങ്കാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം ഗൗരവമായി കാണണമെന്നും എംകെ മുനീർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മിഷനും കോഴിക്കോട് കോർപറേഷൻ സെക്രട്ടറിയ്ക്കും മുസ്ലിം ലീഗ് പരാതി നൽകി. 49/49 എന്നതാണ് കെട്ടിട നമ്പർ. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഒരു ബാങ്കാണ് ഇവിടെ പ്രവർത്തിക്കുന്നത്. വാടകയ്ക്ക് നൽകിയ കെട്ടിടമാണ് ഇത്. കെട്ടിട നമ്പർ വീടിന്റേതാണ്. എന്നാൽ പിന്നീട് ഇത് കോമേഴ്‌സ്യൽ പർപ്പസിനായി മാറ്റിയിരുന്നു. അങ്ങനെയാണ് ബാങ്കിന് പ്രവർത്തിക്കാൻ കെട്ടിടം വാടകയ്ക്ക് ലഭിച്ചത്.
Read Also: ‘ഇന്ത്യൻ പൗരത്വം കിട്ടുന്നത് 1983, 1980ലെ പട്ടികയിൽ സോണിയയുടെ പേരുണ്ട്’; സോണിയ ഗാന്ധിക്കെതിരെ ബിജെപി
മാറാട് 327 വോട്ടർമാർ ഉള്ള കെട്ടിട നമ്പറിൽ പ്രവർത്തിക്കുന്നത് സഹകരണ ബാങ്കാണെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് പറഞ്ഞു. വോട്ട് ചേർക്കാൻ സി പി ഐഎമ്മിൻ്റെ കൃത്യമായ ഇടപെടൽ നടന്നു. സി.പിഎം നേതാക്കളും ഉദ്യോഗസ്ഥരും ആസൂത്രിത ഗൂഢാലോചനയാണ് നടന്നത്. ഉദ്യോഗസ്ഥൻമാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്നും രാഷ്ട്രീയമായും നിയമപരമായും ലീഗ് നേരിടുമെന്നും എം.എ റസാഖ് പറഞ്ഞു.
Story Highlights : CPIM is tampering with voter list says MK Muneer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here