ബിജെപിയുടെ പുതിയ കോർ കമ്മിറ്റി മീറ്റിംഗ്; കെ സുരേന്ദ്രനും വി മുരളീധരനും പങ്കെടുക്കില്ല

ബിജെപിയുടെ പുതിയ കോർ കമ്മിറ്റി മീറ്റിംഗിൽ കെ സുരേന്ദ്രനും വി മുരളീധരനും സി കെ പത്മനാഭനും പങ്കെടുക്കില്ല. നാളെ എറണാകുളത്ത് വച്ച് നടക്കുന്ന കോർ കമ്മിറ്റി മീറ്റിങ്ങിലാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. പുതിയ നേതൃത്വത്തിനെതിരെ ബിജെപിക്കുള്ളിൽ അതൃപ്തി പുകയുമ്പോഴാണ് മുതിർന്ന നേതാക്കൾ മീറ്റിങ്ങിൽ നിന്ന് വിട്ടുനിൽക്കുന്നത്. അസമിലും ഡൽഹിയിലും മറ്റ് ചില യോഗങ്ങൾ ഉണ്ടെന്നാണ് നേതാക്കളുടെ വിശദീകരണം.
ചരിത്രത്തിൽ ആദ്യമായിട്ടാണ് ബിജെപിയിൽ 23 അംഗ കോർ കമ്മിറ്റി മീറ്റിംഗ് നടക്കാൻ പോകുന്നത്. വി മുരളീധരന്‍ ചെന്നൈയിലാണുള്ളത്. നാളെ അദ്ദേഹത്തിന് ഡല്‍ഹിക്ക് പോകേണ്ടതുണ്ട്. അതിനാല്‍ കോര്‍ കമ്മിറ്റി മീറ്റിംഗില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് അറിയാൻ സാധിക്കുന്നത്. അസമിലും ഡൽഹിയിലും മറ്റു ചില മീറ്റിങ്ങുകൾ ഉള്ളതിനാൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് കെ സുരേന്ദ്രനും വ്യക്തമാക്കി. വ്യക്തിപരമായ കാരണമാണ് യോഗത്തിൽ നിന്ന് വിട്ടു നിൽക്കാൻ സി കെ പദ്മനാഭൻ ചൂണ്ടിക്കാട്ടിയത്. സുരേഷ്‌ഗോപി ഓൺലൈൻ ആയിട്ടായിരിക്കും യോഗത്തിൽ പങ്കെടുക്കുക. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേകർ കൊച്ചിയിലെത്തി.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വോട്ടർ പട്ടികയാണ്നാളെ നടക്കുന്ന യോഗത്തിന്റെ മുഖ്യ അജണ്ട ആകുക. തൃശ്ശൂരിലെ അടക്കം വോട്ടർ പട്ടിക വിവാദത്തെ നേരിടുവാനുള്ള രാഷ്ട്രീയ തീരുമാനങ്ങളും ഈ യോഗത്തിൽ ഉണ്ടാകും.
Story Highlights : BJP’s new core committee meeting; K Surendran and V Muraleedharan will not attend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here