20 ദിവസമായി ഇവിടെ പെട്രോളുമില്ല, ഡീസലുമില്ല
പെട്രോളും ഡീസലുമില്ല ത്രിപുരയിൽ ഇത് ഇരുപതാം ദിനം. അസമിൽനിന്നുള്ള ടാങ്കർ ലോറികൾ എത്താതായതോടെ ത്രിപുരയിൽ പെട്രോളിന്റേയും ഡീസലിന്റേയും വിതരണം നിലച്ചിരിക്കുകയാണ്. ടാങ്കറുകൾ എത്താത്തതിനാൽ ഇരുപത് ദിവസമായി പെട്രോൾ പമ്പുകൾ കാലിയാണ്.
അസം-ത്രിപുര അതിർത്തിയിലെ ദേശീയ പാത 44 തകർന്നു കിടക്കുന്നതിനാൽ ഗതാഗതം മുടങ്ങിയതിനാലാണ് ഇന്ാധന വിതരണം മുടങ്ങിയിരിക്കുന്നത്. ത്രിപുരയിലേക്കെത്താനാകാതെ വാഹനങ്ങൾ അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണ്.
മോശം കാലാവസ്ഥയെ തുടർന്ന് റോഡ്‌സൈഡിലെ മണ്ണ് ഇടിഞ്ഞതോടെയാണ് ഗതാഗതം നിലച്ചത്. ഇന്ധനം ഉള്ള പെട്രോൾ പമ്പുകളിലാകട്ടെ വൻ തിരക്കാണ്. മണിക്കൂറുകൾ കാത്തിരുന്നാൽ മാത്രമാണ് ഇന്ധനം നിറയ്ക്കാനാകുന്നത്.
ത്രിപുരയിൽ 200 രൂപയുടെ പെട്രോൾ റേഷനായി അനുവദിച്ചിട്ടുണ്ടെങ്കിലും ഇത് ജനങ്ങളിലേക്കെത്തിക്കാനായിട്ടില്ല. എന്നാൽ കരിഞ്ചയും വ്യാപകമാകുന്നതായി റിപ്പോർട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here