Advertisement

ഇതൊക്കെ അറിയാമോ???

July 12, 2016
0 minutes Read

തക്കാളി പഴമാണോ പച്ചക്കറിയാണോ? അറിയില്ലെങ്കിൽ പോട്ടെ കാപ്‌സിക്കമോ? അറിയില്ലേ.എന്നാൽ കേട്ടോളൂ തക്കാളി പച്ചക്കറിയും കാപ്‌സിക്കം പഴവുമാണ്!! വേറെയുമുണ്ട് അധികമാർക്കും അറിയാത്ത വിശേഷങ്ങൾ.

1800കളിൽ ന്യൂയോർക്ക് തുറമുഖത്ത് പച്ചക്കറികൾക്ക് നികുതി ഈടാക്കിയിരുന്നു.പഴങ്ങൾക്ക് ഇത് ബാധകമായിരുന്നില്ല. സൂത്രശാലിയായ ഒരു കച്ചവടക്കാരൻ തക്കാളി പഴമാണെന്ന് വാദിച്ച് കോടതിയെ സമീപിച്ചു.ചെലവ് ചുരുക്കലായിരുന്നു അയാളുടെ ലക്ഷ്യം. സാധാരണയായി ഇറച്ചിക്കും മത്സ്യത്തിനുമൊപ്പം സ്ഥിരമായി വിളമ്പുന്ന തക്കാളി പച്ചക്കറി തന്നെയെന്ന് കോടതി വിധിച്ചു.

കാപ്‌സിക്കം കുമ്പളം,വെള്ളരി,മത്തൻ എന്നിവയെ പോലെ ഒരു പഴമാണ്.പൂക്കളിൽ നിന്നുണ്ടാവുന്നതും വിത്തുകളുണ്ടാകുന്നതുമായ സസ്യഭാഗങ്ങളാണല്ലോ പഴങ്ങൾ.അങ്ങനെയാണ് കാപ്‌സിക്കം പഴമായത്.

ബ്ലാക്കബെറി ബെറി വിഭാഗത്തിൽപെട്ട പഴമല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ.എന്നാൽ സത്യം അതാണ്. ബ്ലാക്ക് ബെറി മാത്രമല്ല റാസ്പ്‌ബെറിയും സ്‌ട്രോബെറിയുമൊന്നും ബെറിയല്ല.എന്നാൽ നമ്മുടെ വാഴപ്പഴം ബെറിയാണ്. മുന്തിരി,കിവി എന്നിവയും ഈ ഗണത്തിൽ പെടുന്നതാണ്.

റോസാപ്പൂവിന്റെ ബന്ധുവാണ് ആപ്പിൾ.അതുകൊണ്ടാണ് ആപ്പിളിന് മധുരമൂറുന്ന മണം ഉള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top