Advertisement

കുട്ടികൾക്ക് കിന്റർ ചോക്ലേറ്റ് നൽകുമ്പോൾ സൂക്ഷിക്കുക

July 13, 2016
Google News 0 minutes Read

കിന്റർ ചോക്ലേറ്റ് പ്രേമികളേ നിങ്ങളുടെ പ്രിയ ചോക്ലേറ്റിന് വിലക്ക് വരാൻ സാധ്യതയുണ്ട് സൂക്ഷിക്കുക. ഇറ്റാലിയൻ കമ്പനിയായ കിന്റർ ചോക്ലേറ്റുകൾക്ക് യുഎയിൽ വിലക്കേർപ്പെടുത്താൻ സാധ്തയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചോക്ലേറ്റിൽ അർബുദത്തിന് കാരണമാകുന്ന വസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഉൽപന്നങ്ങൾ പരിശോധിച്ചുവരികയാണെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം പറഞ്ഞു.

അർബുദത്തിന് കാരണമാകുന്ന മിനറൽ ഓയിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ ചോക്ലേറ്റുകളിൽ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ടെന്നാണ് യൂറോപ്യൻ ഭക്ഷ്യസുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

ജർമൻ കൺസ്യൂമർ റൈറ്റ്‌സ് ഗ്രൂപ്പ് ഫുഡ് വാച്ചും നേരത്തെ ഇതേ ആരോപണം ഉന്നയിച്ചിരുന്നു. കിൻററിന്റെ 20 ഉൽപന്നങ്ങളിൽ മൂന്നെണ്ണത്തിലാണ് അർബുദ്ധത്തിന് കാരണമാകുന്ന വസ്തുക്കൾ കണ്ടെത്തിയിരിക്കുന്നത്.

കിന്റർ റീഗൽ ചോക്ലേറ്റ് ബാർ, ലിന്റ്‌സ് ഫിയോറിറ്റോ നീഗത് മിനീസ്, തുടങ്ങിയവയിലാണ് മിനറൽ ഓയിൽ അരോമാറ്റിക് ഹൈഡ്രോകാർബൺ കൂടിയ അളവിൽ അടങ്ങിയതായി കണ്ടെത്തിയിരിക്കുന്നത്.

ഇവയുടെ പരിശോധന ലബോറട്ടറിയിൽ നടന്നുവരികയാണ്. ഫലം ഉടൻ പ്രസിദ്ധീകരിക്കും. ഫലം ചോക്ലേറ്റിന് എതിരാണെങ്കിൽ യു എ ഇ വിപണിയിൽ നിന്ന് ഉത്പന്നങ്ങൾ പിൻവലിക്കുമെന്നും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും ഉപഭോക്തൃ സംരക്ഷണ വിഭാഗം അറിയിച്ചു.

ചോക്കലേറ്റിലെ മിനറൽ ഓയിൽ അരോമാറ്റിക് ഹൈഡ്രോകാർബണിന്റെ അമിത സാന്നിധ്യം പ്ലീഹയുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാക്കും. കോശങ്ങളുടെ അമിത വളർച്ചക്ക് കാരണമാകുന്നതുവഴി അർബുദത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ കിന്റർ ഉൽപന്നങ്ങൾ സുരക്ഷിതമാണെന്ന അവകാശവാദവുമായി കമ്പനി രംഗത്തത്തെിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here