Advertisement

സർക്കാർ ജോലി ഉപേക്ഷിക്കൂ കോടിപതിയാകൂ

July 13, 2016
Google News 1 minute Read

പണിയെടുക്കാതിരിക്കാനാണ് സർക്കാർ ജോലി എന്നും ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാൻ എന്നുമെല്ലാമാണ് സർക്കാർ ജോലിക്കാരെകുറിച്ചുള്ള ട്രോളുകൾ. എന്നാൽ സർക്കാർ ജോലി ഉപേക്ഷിച്ച് കോടീശ്വരനായിരിക്കുകയാണ് രാജസ്ഥാൻകാരനായ ഹരീഷ് ധൻദേവ്.

സർക്കാർ ജോലി കിട്ടിയാൽ ജീവിതം സുരക്ഷിതമാകുമെന്ന് വിശ്വസിക്കുന്നവർ ക്കിടയിൽ വ്യത്യസ്തനാണ് ഇയാൾ. കഷ്ടപ്പെട്ട് നേടിയ ജോലി ഉപേക്ഷിച്ച് ഇയാൾ കറ്റാർവാഴ കൃഷിയിലേക്കാണ് ഇറങ്ങിയത്.

Hareesh

ഹരീഷ് ധൻദേവ്

അത്രയൊന്നും പരിചിതമല്ലാത്ത കറ്റാർവാഴ കൃഷിക്കായി ഹരീഷ് തന്റെ മുഴുവൻ സമയവും മാറ്റിവച്ചു. ഇപ്പോൾ കോടിപതിയും ന്യൂട്രീലോ അഗ്രോ എന്ന കമ്പനിയുടെ ഉടമസ്ഥനുമാണ് ഹരീഷ്.

ജയ്‌സാൽമർ മുനിസിപ്പൽ കൌൺസിലിൽ ജൂനിയർ എൻജിനീയർ ആയിരുന്ന ഹരീഷ് ജോലി ഉക്ഷേിച്ച് ഇറങ്ങുകയായിരുന്നു. ഇവിടെ ജോലി ചെയ്യുമ്പോൾ തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഹരീഷിന്റെ മനസിൽ എപ്പോഴും ഉണ്ടായിരുന്നു.

aloe veraഡൽഹിയിൽ നടന്ന അഗ്രി എക്‌സ്‌പോ സന്ദർശിച്ചതോടെയാണ് ഹരീഷിൽ കൃഷി എന്ന ആശയം രൂപമെടുക്കുന്നത്. അന്നു വരെ വെള്ളവും ഭൂമിയും മാത്രം കൈമുതലായുണ്ടായിരുന്ന ഹരീഷിന്റെ മനസിൽ ഒരു പുതിയ ജനിക്കുന്നതും അവിടെവെച്ചുതന്നെ.

സാധാരണയായി ഗോതമ്പ്, ബജ്‌റ തുടങ്ങിയവ കൃഷി ചെയ്തിരുന്ന തന്റെ കൃഷിയിടത്തിൽ വ്യത്യസ്തതക്കായി വിവിധ തരത്തിലുള്ള കറ്റാർവാഴയാണ് അദ്ദേഹം കൃഷി ചെയ്തത്. 120 ഏക്കർ സ്ഥലത്തായിരുന്നു കൃഷി. തുടക്കത്തിൽ നട്ടത് എൺപതിനായിരം തൈകളെങ്കിൽ ഇപ്പോഴത് ഏഴ് ലക്ഷമായി.

Masterജയ്‌സാൽമറിൽ നിന്നും 45 കിലോ മീറ്റർ അകലെ ദൈസാറിലാണ് കറ്റാർവാഴ സംസ്‌കരിച്ചെടുക്കുന്ന ന്യൂട്രിലോ അഗ്രോ കമ്പനി സ്ഥിതി ചെയ്യുന്നത്. ജ്യൂസുണ്ടാക്കുന്നതിനായി പതഞ്ജലി ഫുഡ് പ്രോഡക്ടസ് ഇവിടെ നിന്നും കറ്റാർവാഴ ശേഖരിക്കാറുണ്ട്. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ 125150 ടൺ സംസ്‌കരിച്ച കറ്റാർവാഴയാണ് ഹരീഷ് ഹരിദ്വാറിലുള്ള പതഞ്ജലി ഫാക്ടറിയിലേക്ക് കയറ്റി അയച്ചത്.

കറ്റാർവാഴ സംസ്‌കരണത്തിനായി ആധുനിക സംവിധാനങ്ങളാണ് തന്റെ കമ്പനിയിൽ ഉപയോഗിക്കുന്നതെന്ന് ഹരീഷ് പറഞ്ഞു. 1.5 കോടിയാണ് തന്റെ കൃഷിസ്ഥലത്ത് നിന്നുള്ള ഹരീഷിന്റെ ലാഭം. പ്രതിവർഷം 2 കോടിയാണ് വരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here