Advertisement

പോസ്റ്ററുകൾ പങ്കുവെച്ച് ഇന്ദ്രൻസും മീനാക്ഷിയും

22 hours ago
Google News 3 minutes Read

കൗതുകം സമ്മാനിക്കുന്ന വിധത്തിൽ തങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള പോസ്റ്ററുകൾ ഇന്ദ്രൻസും മീനാക്ഷി അനൂപും പങ്കുവെച്ചു.
സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ഇരുവരും പരസ്പരം ആശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇരുവരുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളി‍ല്‍‌ ശ്രദ്ധ നേടിക്കഴിഞ്ഞു.

SHE IS COMING SOON! STAY TUNED എന്ന് മീനാക്ഷിയെ ആശംസിച്ച് കൊണ്ടാണ് ഇന്ദ്രന്‍സ് മീനാഷിയുടെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. മീനാക്ഷി അഷിത ബീഗം ആയി വരുന്നുവെന്ന് സൂചിപ്പിച്ച് കൊണ്ട് പുറംതിരിഞ്ഞിരിക്കുന്ന മീനാക്ഷിയുടെ വിദൂരദൃശ്യമാണ് പോസ്റ്ററിലുള്ളത്.

HE IS COMING SOON! STAY TUNED എന്ന് അഭിസംബോധന ചെയ്തു കൊണ്ടാണ് മീനാക്ഷി ഇന്ദ്രന്‍സിന്റെ ചിത്രമുള്ള പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ദ്രന്‍സ് ബാലന്‍ മാരാര്‍ ആയിവരുന്നുവെന്ന് പറഞ്ഞ് തറയില്‍ ഇരിക്കുന്ന വ്യത്യസ്ത ഗെറ്റപ്പിലുള്ള ഇന്ദ്രന്‍സിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.


Will Update Soon, Stay tuned എന്നാണ് ഇരുവരും പങ്കുവെച്ചിരിക്കുന്ന പോസ്റ്ററില്‍ ഉള്ളത്. ഇരുവരും ഒരുമിക്കുന്ന പുതിയൊരു സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ താമസിക്കാതെ പുറത്തുവിടുമെന്ന സൂചനയാണ് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ നല്‍കുന്നത്.

Story Highlights :Indrans and Meenakshi shared new posters for the upcoming film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here