Advertisement

ഓർമ്മകൾ ഉണ്ടായിരിക്കണം!!!

July 13, 2016
1 minute Read

 

കഴിഞ്ഞ ദിവസം ഐഡിയ നെറ്റ് വർക്ക് മണിക്കൂറുകൾ മാത്രം പണിമുടക്കിയപ്പോൾ ജീവിതം തന്നെ പ്രതിസന്ധിയിലായിപ്പോയവരാണ് നമ്മൾ മലയാളികൾ. മൊബൈൽ കയ്യിലില്ലാത്ത ഒരു നിമിഷത്തെക്കുറിച്ച് പോലും നമുക്കിന്ന് ചിന്തിക്കാനാവുന്നില്ല.എന്നാൽ,ആദ്യമായി മൊബൈൽ ഫോണുകൾ കേരളത്തിലേക്ക് എത്തുന്നു എന്ന വാർത്തയുടെ ഹൈലൈറ്റ് ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്നും ഇനി വീട്ടിലേക്കോ ഓഫീസിലേക്കോ ഫോൺ ചെയ്യാം എന്നതായിരുന്നു.ഇതാ ആ വാർത്ത വന്ന ഒരു പത്രശകലം.നിർഭാഗ്യവശാൽ ഇതേത് പത്രമാണെന്നറിയാൻ നിർവ്വാഹമില്ല.

കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ സർവ്വീസിനു തുടക്കം കുറിച്ച് തകഴി ശിവശങ്കരപ്പിള്ള വൈസ് അഡ്മിറൽ എ.ആർ.ഹെയ്ഡനുമായി സംസാരിക്കുന്നു.മാധവിക്കുട്ടി സമീപം.(1996)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top