ടിഷ എവിടെ; പോലീസ് വീണ്ടും ചോദിക്കുന്നു

ഇസ്ലാം മതം സ്വീകരിച്ച ക്രിസ്ത്യൻ യുവതിയെ പറവൂരിൽ നിന്ന് കാണാതായതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. വടക്കൻ പറവൂർ മടപ്ലാതുരുത്ത് വെള്ളത്തിക്കുളങ്ങര ടോമി ജോസഫിന്റെ മകളായ ടിഷ മതംമാറി ഇസ്ലാം മതം സ്വീകരിച്ചിരുന്നു.
ഖത്തറിൽ ജോലി ചെയ്തിരുന്ന ടിഷയുടെ വിവാഹം കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു. മേയ് 30നാണ് ടിഷയെ കാണാതായത്. പോലീസ് ഇടപെടലിനെതുടർന്ന് പിന്നീട് പറവൂർ മുൻസിഫ് കോടതിയിൽ ഹാജരായ ടിഷ താൻ ഖത്തറിവൽ വച്ച് ഇസ്ലാം മതം സ്വീകരിച്ചിരുന്നതായും തന്റെ സമ്മതമില്ലാതെയാണ് വീട്ടുകാർ വിവാഹം നടത്തിയതെന്നും അറിയിച്ചു.സ്വതന്ത്രമായി ജീവിക്കാൻ തന്നെ അനുവദിക്കണമെന്നും മതസംഘടനയിലെ ചിലർക്കൊപ്പമെത്തിയ ടിഷ കോടതിയെ ബോധിപ്പിച്ചു. ഈ കേസ് അടുത്ത മാസം വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
കോടതിയിൽ നിന്ന് മടങ്ങിയ ടിഷയെപ്പറ്റി തുടർന്നുള്ള യാതൊരു വിവരവും വീട്ടുകാർക്കറിയില്ല.മകളെക്കുറിച്ച് ഇനി അറിയാൻ താല്പര്യമില്ലെന്നാണ് വീട്ടുകാരുടെ നിലപാട്. ഖത്തറിൽ ബിസിനസ്സുകാരനായ ടോമി ജേക്കബും മൂന്നു മക്കളും ഖത്തറിലായിരുന്നു.എസ്എസ്എൽസിക്കു ശേഷം ഖത്തറിലെത്തിയ ടിഷ ചാർട്ടേഡ് അക്കൗണ്ടൻസിക്ക് പഠിക്കുകയായിരുന്നു. ഇക്കാലത്താണ് ഇസ്ലാം മത രീതികളിൽ താല്പര്യം കാട്ടിത്തുടങ്ങിയത്. തുടർന്ന് ടോമി മകളെ നാട്ടിലേക്ക് അയച്ചു.അന്ന് രാത്രി തന്നെ ഒളിച്ചോടാൻ ശ്രമിച്ച ടിഷയെ പോലീസ ്പിടികൂടി വീട്ടിലെത്തിച്ചു. തുടർന്നായിരുന്നു വിവാഹം.
വിവാഹത്തലേന്ന് ഒരു യുവതിയും രണ്ട് യുവാക്കളും വീട്ടിലെത്തി ടിഷയെ കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. ടിഷയെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ഇവർ പരാതി നല്കിയതിനെത്തുടർന്ന് പോലീസ് വീട്ടിലെത്തി.അന്ന് ടിഷ പപറഞ്ഞത് ആ യുവതിയെ അറിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹമെന്നുമാണ്. അന്ന് വന്നവരിൽ ഒരു യുവാവ് ഇപ്പോൾ വിദേശത്താണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.പറവൂരിലെ ഒരു അഭിഭാഷകൻ മുഖേന വിവാഹമോചത്തിനായി കുടുംബക്കോടതിയിൽ അപേക്ഷ നല്കിയ ടിഷ ഖത്തറിൽ വച്ച് മതംമാറിയതായുള്ള സർട്ടിഫിക്കറ്റും കോടതിയിൽ സമർപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here