അമേരിക്കയിൽ വെടി വയ്പ്പ്; മൂന്നു പോലീസുകാർ കൊല്ലപ്പെട്ടു

ലോകമാകെ ഐ എസ് ഭീതിയിലമരുമ്പോൾ യൂ.എസ്സിൽ വീണ്ടും വെടിയൊച്ച ! അമേരിക്കയിലെ ബേട്ടൺ റോഗ് സിറ്റിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊലപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബേട്ടൺ റോഗ് പോലീസ് ഹെഡ് കോർട്ടേഴ്സിന് സമീപമാണ് വെടിവെപ്പ് നടന്നത്. ഒരു തോക്കുധാരി പോലീസിന് നേർക്ക് നിറയൊഴിക്കുകയായിരുന്നു. തുടർന്ന് നടന്ന വെടിവെപ്പിൽ പോലീസ് ഇയാളെ വെടിവെച്ചുകൊന്നു. അക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. എന്നാൽ വർദ്ധിച്ചു വരുന്ന ഐ എസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിഷയം അമേരിക്കൻ ഭരണകൂടം ഗൗരവമായെടുക്കും.
സംഭവത്തിനു പിന്നിൽ മുൻ നേവി സൈനികനായ ഒരാൾ മാത്രമാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നേരത്തേ അമ്രണത്തിനു പിന്നിൽ ഒന്നിലേറെ പേര് ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here