വാട്ടര്‍ മെട്രോ ഉദ്ഘാടനം 23ന്

വാട്ടര്‍ മെട്രോ പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം ഈമാസം 23നടക്കും. കോതാട് എസ് എച്ച് പള്ളി ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. ജര്‍മ്മന്‍ സാങ്കേതിക വിദ്യയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കൊച്ചിയ്ക്കും ചുറ്റുമുള്ള പഞ്ചായത്തുകള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും.
78ബോട്ടുകളും.36 ബോട്ട് ജെട്ടികളുമാണ് ഉണ്ടാകുക. ഒരേ സമയം 50മുതല്‍100വരെ പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന ആധുനിക ബോട്ടുകളാണ് വാട്ടര്‍ മെട്രോയുടെ ഭാഗമായി വരുന്നത്. 22 കിലോമീറ്റര്‍ വേഗതയാണ് ഈ ബോട്ടുകള്‍ക്കുണ്ടാകുക. കുമ്പളം മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെ മുപ്പത് കിലോമീറ്ററാണ് വാട്ടര്‍ മെട്രോയുംട ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
പത്ത് മിനുട്ട് ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടാകും. ബോട്ട് ജെട്ടികളില്‍ എടിഎം കൗണ്ടറുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പാര്‍ക്ക് വിശ്രമമുറികള്‍ എന്നിവയും ഉണ്ടാകും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here