കശുവണ്ടി തൊണ്ടയിൽ കുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു

കശുവണ്ടിപ്പരിപ്പ് തൊണ്ടയിൽകുടുങ്ങി രണ്ടു വയസ്സുകാരൻ മരിച്ചു. കൊല്ലത്തെ കൊട്ടിയം കണ്ണനല്ലൂർ റഫീക്ക് മൻസിലിൽ അഡ്വ. മുഹമ്മദ് റഫീക്കിന്റെയും സബീനയുടേയും മകൻ റയിസ് മുഹമ്മദ് റഫീക്ക് ആണ് മരിച്ചത്.
കശുവണ്ടി പരിപ്പ് കഴിക്കുന്നതിനിടയിൽ കുട്ടി കരഞ്ഞതോടെയാണ് പരിപ്പ് ശ്വാസനാളത്തിൽ കുടുങ്ങിയത്. ഉടൻ തന്നെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തൊണ്ടയിൽ കുടുങ്ങിയ പരിപ്പ് പുറത്തെടുത്തു.
വിദഗ്ധ ചികിത്സ നൽകാനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ഫയസ് മുഹമ്മദ് റഫീക്ക് സഹോദരനാണ്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News