കബാലി ഡാ അല്ല, കബാലി ‘ഡേ’

കബാലി ചൂടിലാണ് ഇന്ത്യ മുഴുവൻ. പ്രത്യേകിച്ച് ദക്ഷിണേന്ത്യ. കബാലിയുടെ റിലീസിങ് ദിനമായ നാളെ ഓഫീസുകൾക്കും യൂണിവേഴ്‌സിറ്റികൾ്കകും വരെ ഒഴിവ് നൽകി കഴിഞ്ഞു. എങ്കിൽ പിന്നെ നാളെയങ്ങ് കബാലി ഡേ ആയി പ്രഖ്യാപിച്ചുകൂടെ..! ദേശീയ കബാലി ദിനം…!

തൊഴിലാളികൾ വിളിച്ചാൽ ഫോണെടുക്കാതിരിക്കുന്നതും ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കാനും അസുഖമെന്ന് ഒഴിവുകഴിവുകൾ പറയാതിരിക്കാനുമെല്ലാമായാണ് നാളെ ഒഴിവുകൊടുത്തിരിക്കുന്നത്.

പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്കു വിരാമമിട്ടുകൊണ്ട് നാളെയാണ് കബാലി തീയേറ്ററുകളിലെത്തുന്നത്. കേരളത്തിൽ മാത്രം 306 തിയേറ്ററുകളിൽ 2000 ഷോകളാണ് നാളെ മാത്രം നടക്കുക.

ആദ്യ ഷോകളിലേക്കുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റുകഴിഞ്ഞു. അതേ സമയം ടിക്കറ്റുകൽ ഒന്നിച്ച് എടുത്തുവെച്ച പല ഏജൻസികളും ബാക്കിൽ വിതരണം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. 1000 രൂപവരെയാണ് നാളത്തെ കാബാലി ടിക്കറ്റുകൾക്ക് ബ്ലാക്കിൽ വിലയിട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top