2017ൽ ടെക്കികൾ പാടുപെടും!!

2017 സോഫ്‌റ്റ്വെയർ മേഖലയ്ക്ക് അത്ര നല്ല കാലമാകില്ലെന്ന് നാസ്‌കോമിന്റെ മുന്നറിയിപ്പ്. ഐടി മേഖലയിൽ തൊഴിലവസരങ്ങൾക്ക് അനുകൂലമായ വർഷമല്ല വരുന്നതെന്ന് പറയുന്നതിലൂടെ സോഫ്‌റ്റ്വെയർ ഇൻഡസ്ട്രി ബോഡിയായ നാസ്‌കോം വൻ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്കുകയാണ്.
അമിതമായ യന്ത്രവൽക്കരണത്തിലേക്കാണ് ഐടി മേഖലയുടെ പോക്ക്. ഇത് തൊഴിലവസരങ്ങൾ കുറയാൻ കാരണമാകും. ബിസിനസ്സ് സമ്മർദ്ദം വർധിക്കുന്നതും പുതിയ നിയമനങ്ങൾ വെട്ടിക്കുറയ്ക്കാൻ കാരണമാകും.എല്ലാ മേഖലയിലും ഒരുമിച്ചൊരു കുറവുണ്ടാകുമെന്നല്ല ഇത് അർഥമാക്കുന്നത്.കഴിഞ്ഞ വർഷങ്ങളിലേതുപോലെ മികച്ച അവസരങ്ങൾ ഉദ്യോഗാർഥികൾക്കായി ഒരുങ്ങില്ല എന്നുമാത്രം.
യന്ത്രവല്ക്കരണം വർധിപ്പിച്ച് പ്രൊഡക്ടിവിറ്റി കൂട്ടുന്നതിനാണ് ഐടി കമ്പനികൾ പ്രാധാന്യം നല്കുക.ഇന്ത്യയെ പോലെയൊരു രാജ്യത്ത് ഓട്ടോമേഷൻ മറ്റൊരു രീതിയിൽ പ്രകടമാവും എന്നതാണ് വ്യത്യാസമെന്നും നാസ്‌കോം പ്രസിഡന്റ് ആർ.ചന്ദ്രശേഖർ അഭിപ്രായപ്പെടുന്നു.
(നാസ്‌കോം- നാഷണൽ അസോസിയേഷൻ ഓഫ് സോഫ്‌റ്റ്വെയർ ആന്റ് സർവ്വീസ് കമ്പനീസ്)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here