Advertisement

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; അമേരിക്കയിൽ ഇന്ത്യക്കാരനെ വെടിവെച്ചു കൊന്നു

4 hours ago
Google News 1 minute Read

ഇന്ത്യക്കാരനായ യുവാവിനെ അമേരിക്കയിൽ വെടിവെച്ച് കൊലപ്പെടുത്തി. ഹരിയാന സ്വദേശി കപിൽ ആണ് കൊല്ലപ്പെട്ടത്. പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനാണ് കപിലിനെ കൊലപ്പെടുത്തിയത്. കാലിഫോർണിയയിൽ ആണ് സംഭവം.

അക്രമിയുടെ പേര് വിവരങ്ങൾ അമേരിക്കൻ അധികൃതർ പുറത്ത് വിട്ടിട്ടില്ല. അക്രമിയെ അറസ്റ്റ് ചെയ്തോ എന്ന കാര്യത്തിലും വ്യക്തതയില്ല.അനധികൃത മാർഗത്തിലൂടെ 2022 ലാണ് കപിൽ അമേരിക്കയിൽ എത്തിയത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ കുടുംബം സർക്കാരിന്റെ സഹായം തേടി.

Story Highlights : Indian Man Shot Dead In The US

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here