Advertisement

‘പ്രിസ്മ’ അല്ലാഹുവിന് ഇഷ്ടമല്ല, ഫത്വയും ഇറക്കി!!

July 22, 2016
Google News 1 minute Read

പ്രിസ്മയ്‌ക്കെതിരെ മുസ്ലീം മതപ്രഭാഷകൻ രംഗത്ത്. ജനപ്രീയി ആർജിച്ച ഫോട്ടോ ആപ് പ്രിസ്മയ ഉപയോഗിച്ച് ചിത്രമിടുന്നതിനെതിരെ മതപ്രഭാശകനായ സജീർ ബുഖാരിയാണ് രംഗത്തെത്തിയിരിക്കുന്നത്.പ്രിസ്മ പോലെയുള്ള ആപ്പുകൾ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യുന്നത് അല്ലാഹു നല്കിയ സൗന്ദര്യത്തെ വികലമാക്കുന്നതിന് തുല്യമാണെന്നും എപി വിഭാഗം സമസ്തയുടെ പ്രഭാഷകൻ കൂടിയായ സജീർ ബുഖാരിയുടെ ഫത്വയിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…….

ഫേസ്ബുക്കില്‍ ഇപ്പോള്‍ പ്രൊഫൈല്‍ ഫോട്ടോ മാറ്റുന്ന തിരക്കിലാണ് പലരും. എപ്പോഴും പുതുമയുള്ള മുഖത്തോടെ പ്രത്യക്ഷപ്പെടുന്നത് നല്ലതു തന്നെ. എന്നാല്‍ അതിനു വേണ്ടി PRISMA, PICTURE ART, PHOTO EDITOR തുടങ്ങി വ്യത്യസ്ത ആപ്പുകള്‍ ഉപയോഗിച്ച് സ്വന്തം പടം വികലവും വികൃതവുമാക്കി ചിത്രീകരിക്കുന്നത് എന്തിനാണ്?! ചുണ്ടു കോട്ടി, മൂക്കു വക്രിച്ച്, കണ്ണ് ഏങ്കോണിച്ച്, ചെവി നീട്ടി, തല കൂര്‍ത്ത്…. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയും ഡിങ്കനും മായാവിയും തുടങ്ങി എല്ലാ അവതാരങ്ങളെയും ഒന്നിച്ച് പുനരവതരിപ്പിച്ച് രസിക്കുന്നവര്‍. അല്ലാഹു നിങ്ങള്‍ക്ക് തന്നത് ഒരു prismatic face ആയിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമായിരുന്നോ? അവന്‍ അഹ്‌സനുല്‍ ഖാലിഖീന്‍ ആണ്, ഏറ്റവും നന്നായി സൃഷ്ടികര്‍മം നിര്‍വഹിക്കുന്നവന്‍! അവന്‍ മനുഷ്യനെ പടച്ചത് ഏറ്റവും മികച്ചതും ആകൃഷ്ടവും സുന്ദരവുമായ രൂപത്തിലാണ് (ഫീ അഹ്‌സനി തഖ് വീം). നമ്മളെങ്ങനെ ആയിരിക്കണമെന്ന തീരുമാനം അവന്റേതാണ്. അവന്‍ ഓരോരുത്തര്‍ക്കും പ്രകടമായ ആകാര ഭേദങ്ങളും നിറ വൈവിധ്യങ്ങളും നല്‍കിയത് തീര്‍ത്തും യുക്തിഭദ്രമാണ്. ചിന്തിക്കുന്ന ജനതക്ക് അവയില്‍ പാഠമുണ്ട്. അതിനാല്‍ സ്വയം സൃഷ്ടികര്‍ത്താവ് ചമയാതിരിക്കുക.

gg
എന്നാൽ,ഈ പ്രിസ്മ ഉദ്‌ബോധനത്തെ ചോദ്യം ചെയ്ത് അനുയായികൾ തന്നെ കമന്റിട്ടിട്ടുണ്ട്. ഫോട്ടോ എടുക്കുന്നത് മതാചാരങ്ങൾക്ക് വിരുദ്ധമാണെങ്കിൽ താങ്കൾ എങ്ങിനെ പ്രൊഫൈൽ ഫോട്ടോ ഇട്ടു എന്ന രീതിയിലാണ് വിമർശനങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here