പ്രിസ്മയൊക്കെ എന്ത് ;ഇത് അതുക്കും മേലെ!!
ഫോട്ടോകളെ മോഡേൺ ആർട്ടാക്കി മാറ്റുന്ന പ്രിസ്മ ആപ് സൂപ്പർ ഡ്യൂപ്പർ ഹിറ്റായത് ഡെവലപ്പർമാരെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു. ഫോട്ടോകളെ നിമിഷങ്ങൾക്കകം പെയിന്റിംഗ് പോലെയാക്കി വിസ്മയിപ്പിക്കുന്ന പ്രിസ്മയിൽ വീഡിയോ ഫീച്ചർ ഉണ്ടായിരുന്നില്ല എന്നത് ഒരു പോരായ്മയായി പലരും ചൂണ്ടിക്കാണിച്ചിരുന്നു.എന്നാൽ,ആപ്പിലൂടെ വീഡിയോ ദൃശ്യങ്ങളെയും കാവ്യാത്മകമാക്കി മാറ്റാൻ ഇനി കഴിയും. ആർട്ടിസ്‌റ്റോ എന്നാണ് ഈ പുതിയ ആപ്പിന്റെ പേര്.
പ്രിസ്മയെപ്പോലെ തന്നെ വ്യത്യസ്ത ഫിൽട്ടറുകൾ ഉപയോഗിച്ച് പത്തുമിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളെ ആർട്ടിസ്‌റ്റോ പെയിന്റിംഗ് വീഡിയോകളാക്കി മാറ്റും. റഷ്യൻ വെബ്‌സൈറ്റായ മെയ്ൽ ഡോട്ട് റു വെരും എട്ട് ദിവസം കൊണ്ട് വികസിപ്പിച്ചെടുത്ത ആപ്പാണ് ആർട്ടിസ്റ്റോ.ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ആപ് സ്റ്റോറുകളിലും ഈ ആൻഡ്രോയിഡ് ഐഒഎസ് ആപ് ലഭ്യമാണ്.
ആർട്ടിസ്‌റ്റോ നല്കുന്ന വീഡിയോ ഔട്ട്പുട്ട് ഇങ്ങനെയാണ്..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here