കേട്ടത് സത്യമോ!!

 

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ സൃഷ്ടിച്ച തെന്നിന്ത്യൻ താരമാണ് മലയാളിയായ അമലാ പോൾ. സംവിധായകൻ എ എൽ വിജയ്യുമായുള്ള പ്രണയവും വിവാഹവുമെല്ലാം മാധ്യമങ്ങളും സിനിമാ ലോകവും ആഘോഷമാക്കുകയും ചെയ്തു. എന്നാൽ,ഇപ്പോൾ പുറത്തുവരുന്ന വിവരം ഇരുവരും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നു എന്നാണ്.

amala-paul-controversy_1ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇരുവരും വേർപിരിയുകയാണെന്ന വാർത്ത പുറത്തുവിട്ടത്. ഒരുമിച്ച് തുടരാനാവാത്ത രീതിയിൽ ഇവർക്കിടയിൽ ഭിന്നത ഉണ്ടായതിനെത്തുടർന്നാണ് തീരുമാനമെന്നും സൂചനയുണ്ട്.അടുത്ത കാലത്തായി അമലാ പോലും വിജയ്യും പൊതുചടങ്ങുകളിൽ ഒരുമിച്ച് എത്തിയിരുന്നില്ല.

12-amala-paul-marriage-07പ്രഭുദേവ നായകനാവുന്ന ദേവിയാണ് വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ഇത് അടുത്തമാസം റിലീസിങ്ങിനൊരുങ്ങുകയാണ്. അമലയും വിജയ്യും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top