Advertisement

കേട്ടത് സത്യമോ!!

July 23, 2016
1 minute Read

 

ചുരുങ്ങിയ കാലം കൊണ്ട് ആരാധകരെ സൃഷ്ടിച്ച തെന്നിന്ത്യൻ താരമാണ് മലയാളിയായ അമലാ പോൾ. സംവിധായകൻ എ എൽ വിജയ്യുമായുള്ള പ്രണയവും വിവാഹവുമെല്ലാം മാധ്യമങ്ങളും സിനിമാ ലോകവും ആഘോഷമാക്കുകയും ചെയ്തു. എന്നാൽ,ഇപ്പോൾ പുറത്തുവരുന്ന വിവരം ഇരുവരും വിവാഹമോചനത്തിന് തയ്യാറെടുക്കുന്നു എന്നാണ്.

ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇരുവരും വേർപിരിയുകയാണെന്ന വാർത്ത പുറത്തുവിട്ടത്. ഒരുമിച്ച് തുടരാനാവാത്ത രീതിയിൽ ഇവർക്കിടയിൽ ഭിന്നത ഉണ്ടായതിനെത്തുടർന്നാണ് തീരുമാനമെന്നും സൂചനയുണ്ട്.അടുത്ത കാലത്തായി അമലാ പോലും വിജയ്യും പൊതുചടങ്ങുകളിൽ ഒരുമിച്ച് എത്തിയിരുന്നില്ല.

പ്രഭുദേവ നായകനാവുന്ന ദേവിയാണ് വിജയ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം. ഇത് അടുത്തമാസം റിലീസിങ്ങിനൊരുങ്ങുകയാണ്. അമലയും വിജയ്യും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നതും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top