വിജിലന്‍സ് കണ്ടെത്തിയത് അടിസ്ഥാന രഹിതം-കെ ബാബു

ബാര്‍ലൈസന്‍സ് നല്‍കിയതിലും ബിവറേജ് കടകള്‍ പൂട്ടിയതിലും കെ ബാബുവിന്റെ കൃത്രിമത്വം നടത്തിയെന്ന വിജിലന്‍സിന്റെ വാദം അടിസ്ഥാന രഹിതമാണെന്ന് മുന്‍ മന്ത്രി കെ.ബാബു. പൂട്ടുന്ന ബാറുകളുടെ പട്ടിക ബാബു തിരുത്തിയതായി വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 100 ബിയര്‍ പാര്‍ലറുകളും 93 ബാര്‍ ലൈസന്‍സുകളും അനുവദിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. കേരള ഹോട്ടല്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്റ് വി.എം. രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിലാണ് മുന്‍ മന്ത്രിയ്ക്കെതിരായ ഈ ആരോപണങ്ങള്‍ ഉള്ളത്. എന്നാല്‍ ചട്ടവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് കെ. ബാബു വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here