Advertisement

ലോകത്തെ ഏറ്റവും ഗുരുതരമായ റേഡിയേഷന്‍ കരുനാഗപ്പള്ളിയിൽ

July 23, 2016
Google News 1 minute Read

 

കേരളത്തിലെ ഏറ്റവും വലിയ ദുരന്തമാകും

ആരോഗ്യരംഗത്ത് കേരളത്തിലെ പുതിയ പ്രതിസന്ധി കരുനാഗപ്പള്ളിയിൽ. കാൻസറിന്‌ കാരണമാകുന്ന അണുപ്രസരണം അഥവാ റേഡിയേഷന്‍ ആണ് മേഖലയിൽ വലിയ ആരോഗ്യപ്രതിസന്ധിയുടെ വമ്പൻ കണക്കുമായി വെല്ലുവിളി ഉയർത്തി നിൽക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ റേഡിയേഷന്‍ ഉള്ളത് കരുനാഗപ്പള്ളി താലൂക്കിലാണ്. നാച്ചുറല്‍ ബാക്ക്ഗ്രൗണ്ട് റേഡിയേഷന്‍ കാന്‍സര്‍ രജിസ്ട്രി നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. എൻഡോസൾഫാൻ പോലെയോ അതിനേക്കാൾ മാരകമായോ കാണേണ്ട വിഷയം പക്ഷെ ആ ഗൗരവത്തിലല്ല അധികാരികൾ കൈകാര്യം ചെയ്യുന്നത്.

Black-sand-beach

ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തിന്റെ സാഹായത്തോടെ 2007 ലാണ് സര്‍വ്വേ ആരംഭിച്ചത്. എന്നാൽ സർവ്വേ ഫലങ്ങൾ പുറത്തു വന്നതോടെ കേരളത്തിന്റെ തെക്കൻ തീര മേഖലയാകെ ആശങ്കയിലാണ്. ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന കരുനാഗപ്പള്ളി താലൂക്കിലെ 12 പഞ്ചായത്തുകളെ അണുപ്രസരണത്തിന്റെ തോത് അടിസ്ഥാനമാക്കി മൂന്നായി തിരിച്ചിട്ടുണ്ട്. നീണ്ടകര, ചവറ, പന്മന, ആലപ്പാട് എന്നീ പഞ്ചായത്തുകളിലാണ് അണുപ്രസരണം ഏറ്റവും കൂടുതല്‍. കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം, ചവറതെക്കും ഭാഗം എന്നീ പഞ്ചായത്തുകളില്‍ അണുപ്രസരണം അത്ര കൂടുതലോ കുറവോ അല്ല. അതേസമയം ഓച്ചിറ, തഴവ, തൊഴിയൂര്‍, തേവലക്കര പഞ്ചായത്തുകളില്‍ താരതമ്യേന കുറവാണ്. ഗാമാ റേഡിയേഷന്റെ ലോകശരാശരി ഒരു മില്ലിഗ്രാം ആണെന്നിരിക്കേ കരുനാഗപ്പള്ളി താലൂക്കില്‍ ഇത് 8 മുതല്‍ 10 ശതമാനം വരെ കൂടുതലാണ്. എന്നാൽ ഭീതിതമായ കണക്കുകൾ ഇതല്ല. ഏറ്റവും കൂടുതല്‍ അണുപ്രസരണമുള്ള നീണ്ടകര പഞ്ചായത്തിൽ അണുപ്രസരണം 76 ഇരട്ടിവരും (7600%). അതായത് 10 ശതമാനം എന്നത് തന്നെ മാരക നശീകരണ ശേഷി ഉണ്ടെന്നിരിക്കെ ഇവിടെയത് 76 ഇരട്ടിയാണ്.

Azheekal_Beach 2

ഏറ്റവും കൂടുതല്‍ അണുപ്രസരണമുള്ള നീണ്ടകര പഞ്ചായത്തിൽ അണുപ്രസരണം 76 ഇരട്ടിവരും (7600%). അതായത് 10 ശതമാനം എന്നത് തന്നെ മാരക നശീകരണ ശേഷി ഉണ്ടെന്നിരിക്കെ ഇവിടെയത് 76 ഇരട്ടിയാണ്.

ഓരോ വർഷവും 450 അര്‍ബുദ രോഗികൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. 2012- ലെ റിപ്പോര്‍ട്ട് അനുസരിച്ച് കരുനാഗപ്പള്ളിയിലെ 76000 വീടുകളിലായി നാലര ലക്ഷം പേരാണ് ഉള്ളത്. ജീവിച്ചിരിക്കുന്ന 2000 അര്‍ബുദ രോഗികള്‍ക്ക് പുറമേ ഓരോ വര്‍ഷവും 450 പേര്‍ രോഗികളായി മാറികൊണ്ടിരിക്കുന്നു. ജില്ലയിലെ നീണ്ടകരമുതല്‍ ഓച്ചിറ വരെയുള്ള തീരപ്രദേശത്ത് അണുപ്രസരണം കൂടുതലാണെന്നും അര്‍ബുദരോഗികളുടെ എണ്ണം പെരുകുന്നുവെന്നും മുമ്പ് നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് മുൻപും ഈ ഭാഗത്തെ ജനങ്ങളിലെ രോഗാവസ്ഥയെക്കുറിച്ച് പഠനങ്ങൾ നടന്നതായി പറയപ്പെടുന്നുണ്ട്. ഇന്ത്യൻ റെയർ എർത്സ് (ഐ.ആർ.ഈ.) സ്ഥാപിതമാകുന്നതുമായി ബന്ധപ്പെട്ടും പ്രാദേശികമായ പഠനങ്ങൾ നടന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here