കാണാതായ വിമാനത്തിനായുള്ള തിരച്ചില്‍. പ്രതികൂല കാലാവസ്ഥ തിരിച്ചടിയാകുന്നു.
മോശം കാലാവസ്ഥയെ തുടർന്ന് ബംഗാൾ ഉൾക്കടലിൽ കാണാതായ വ്യോമസേനാ വിമാനത്തിനുള്ള തിരച്ചില്‍ താൽകാലികമായി നിർത്തിവെച്ചു. ഉൾക്കടലിൽ കനത്ത മഴയും കാർമേഘങ്ങൾ മൂടി നിൽക്കുന്നതും കാരണം ശനിയാഴ്ച രാത്രിയോടെയാണ് തിരച്ചിൽ നിർത്തിവെച്ചത്. 18 മുതൽ 20 നോട്ടിക്കൽ മൈൽ വേഗതയിലാണ് കാറ്റ് വീശുന്നത്.
കാണാതായ സമയം വിമാനം 23,000 അടി ഉയരത്തിലാണ് പറന്നിരുന്നത്. ഉപഗ്രഹ സഹായത്തോടെയുള്ള നിരീക്ഷണത്തിന് ഐ.എസ്.ആര്‍.ഒയുടെ സേവനം ലഭ്യമാക്കി. സമുദ്രാന്തര്‍ ഭാഗത്തേക്ക് തരംഗങ്ങള്‍ കടത്തിവിട്ട് ‘സര്‍സാറ്റ്’ ഉപഗ്രഹത്തിന്‍റെ സഹായത്തോടെയാണ് തെളിവ് ശേഖരിക്കുന്നത്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് തരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ മുങ്ങിക്കപ്പലില്‍ സംവിധാനമുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് താംബരത്തെ വ്യോമസേനാ താവളത്തില്‍നിന്ന് 29 സൈനിക ഉദ്യോഗസ്ഥരുമായി പുറപ്പെട്ട വിമാനം ബംഗാൾ ഉൾക്കടലിൽവെച്ച് കാണാതായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here