കാണാതായ വിമാനത്തിന്റെ ലോഹാവശിഷ്ടങ്ങള്‍ ലഭിച്ചു.

ചെന്നൈയില്‍ നിന്ന് കാണാതായ വ്യോമസേനയുടെ വിമാനത്തിന്റെതെന്നു കരുതുന്ന ലോഹാവശിഷ്ടങ്ങള്‍ ലഭിച്ചു. എന്നാല്‍ ഇത് കാണാതായ വിമാനത്തിന്റേത് ആണോ എന്ന് വ്യക്തമായിട്ടില്ല. ഐ.എസ്.ആര്‍ ഒ നടത്തിയ പരിശോധനയിലൂടെ ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ലോഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. റഡാര്‍ ഇമേജിംഗ് ഉപഗ്രഹം റിസാറ്റാണ് വിവരങ്ങള്‍ നല്‍കിയത്. മുങ്ങിക്കപ്പല്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്. ‘ഓപ്പറേഷന്‍ തലാഷ്’ എന്ന് പേരിട്ട തിരച്ചില്‍ ഇന്ന് കൂടുതല്‍ ഊര്‍ജിതമാക്കി. പോര്‍ട്ട് ബ്ലെയറില്‍നിന്ന് ചെന്നൈയ്ക്കു വരികയായിരുന്ന എം.വി. ഹര്‍ഷവര്‍ധനയുള്‍പ്പെടെ അഞ്ചു കപ്പലുകള്‍കൂടി തിരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. സംശയാസ്പദമായ രീതിയില്‍ വിമാനാവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരമറിയിക്കണമെന്ന് ചരക്കുകപ്പലുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് താംബരം വ്യോമസേന താവളത്തില്‍ നിന്നും പോട്ട്ബ്ലെയറിലേക്ക് പോയ എ എന്‍32 എന്ന വിമാനമാണ് കാണാതായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top