‘ഡിഎഫ്ഒയെ സ്ഥലംമാറ്റാൻ ആവശ്യപ്പെട്ടിട്ടില്ല’; വനം മന്ത്രിയുടെ വാദം തെറ്റെന്ന് എ പി അനിൽ കുമാർ

വനം മന്ത്രിയുടെ വാദം തെറ്റെന്ന് എ പി അനിൽ കുമാർ എംഎൽഎ. കടുവ ആക്രമണത്തിന്റെ പേരിൽ ഡിഎഫ്ഒയെ സ്ഥലംമാറ്റാൻ താനും നാട്ടുകാരും ആവശ്യപ്പെട്ടിട്ടില്ലെന്ന് എ പി അനിൽകുമാർ പറഞ്ഞു. കടുവ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഡി എഫ് ഒയെ സ്ഥലം മാറ്റിയത് ശരിയായില്ലെന്നും കടുവ ആക്രമണത്തിൽ ഒന്നാംപ്രതി വനംമന്ത്രി എ കെ ശശീന്ദ്രൻ ആണെന്നും എംഎൽഎ പറഞ്ഞു.
ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ തലയിൽ വച്ച്കെട്ടി മന്ത്രി ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് എ പി അനിൽ കുമാർ പറഞ്ഞു. ഡി എഫ് ഒ ജി ധനിക് ലാലിനെയാണ് തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയത്.കാളികാവിലെ നരഭോജി കടുവയെ പിടികൂടാനുള്ള വനം വകുപ്പിന്റെ ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. ഇതിനിടയിലാണ് ദൗത്യത്തിന് ചുമതല വഹിക്കുന്ന ഡി എഫ് യ്ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. എ സി എഫ് കെ രാകേഷിനാണ് പകരം ചുമതല. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലുള്ള കേസുമായി ബന്ധപ്പെട്ടാണ് സ്ഥലം മാറ്റമെന്ന് ഉത്തരവിൽ പറയുന്നു.
Story Highlights : AP Anil Kumar says Forest Minister’s claim is wrong
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here