പയ്യന്നൂര്‍ പ്രസംഗം. കോടിയേരിയ്ക്കെതിരെ കേസ് എടുക്കമെന്ന് വി.എം. സുധീരന്‍

കോടിയേരിയുടെ വിവാദ പ്രസംഗത്തില്‍ കേസ്സെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ആയുധം എടുക്കാന്‍ കൊടിയേരി അണികളെ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്നും വി.എം സുധീരന്‍ പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ സിപിഎം സംഘടിപ്പിച്ച വര്‍ഗ്ഗീയതയ്ക്കെതിരെയുള്ള ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യവെയാണ് കോടിയേരി വിവാദ പരാമര്‍ശം നടത്തിയത്. ബിജെപി-ആര്‍എസ്സ് എസ്സ് അക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി അണികള്‍ ജാഗ്രത പാലിക്കണമെന്നും ആക്രമിക്കാന്‍ വരുന്നവര്‍ വന്നത് പോലെ തിരിച്ച് പോകാന്‍ പാടില്ലെന്നുമാണ് കോടിയേരി പ്രസംഗത്തില്‍ പറഞ്ഞത്. വയലിലെ പണിയ്ക്ക് വരമ്പത്ത് കൂലി കിട്ടും. ആക്രമിക്കാന്‍ വന്നാല്‍ കൈയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്നും കോടിയേരി പറഞ്ഞിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News