മാണി വരില്ല യുഡിഎഫ് യോഗം മാറ്റി

ഇന്ന് നടക്കാനിരുന്ന യുഡിഎഫ് നേതൃയോഗം മാറ്റിവച്ചു. മാണി യോഗത്തില്‍ പങ്കെടുക്കില്ല എന്ന് അറിയിച്ചതോടെയാണിത്. മാണിയുടെ സൗകര്യം കൂടി പരിഗണിച്ചാണ് ഇന്ന് യുഡിഎഫ് യോഗം നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ മാണിയെ അനുനയിപ്പിക്കാമെന്നാണ് എന്നായിരുന്നു നേതാക്കളുടെ കണക്കുകൂട്ടല്‍. മുന്നണിയില്‍ കക്ഷികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ കൂടി വേണ്ടിയായിരുന്നു തിങ്കളാഴ്ച നേതൃയോഗം വിളിച്ചിരുന്നത്. ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയച്ചടങ്ങില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പങ്കെടുത്തത് മുതലാണ് കേരള കോണ്‍ഗ്രസ് എം നിലപാട് കടുപ്പിച്ചത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News