Advertisement

റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ; ഭ​ക്ഷണമടക്കം മൂന്ന് ടൺ വസ്തുക്കളത്തെിച്ചു

11 hours ago
Google News 2 minutes Read

മൂന്ന് ടൺ വസ്തുക്കളുമായി റഷ്യയുടെ ബഹിരാകാശ കാർഗോ പേടകം അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ എത്തി. പ്രോഗ്രസ് 92 പേടകമാണ് ഇന്ന് പുലർച്ചെ ഐഎസ്എസിൽ എത്തിയത്. നിലയത്തിൽ കഴിയുന്ന എക്സ്പീഡിഷൻ 73, ആക്സിയം 4 ദൗത്യസംഘങ്ങൾക്ക് ആവശ്യമായ ഭക്ഷണവും ഇന്ധനവും പരീക്ഷണങ്ങൾക്ക് ആവശ്യമായ വസ്തുക്കളുമായാണ് പേടകം എത്തിയത്. ആറ് മാസത്തിനു ശേഷമായിരിക്കും പേടകം ഭൂമിയിലേക്ക് മടങ്ങുക.

ബഹിരാകാശ നിലയത്തിൽ നിന്ന് പുറന്തള്ളൂന്ന മാലിന്യങ്ങളുമായി ആയിരിക്കും പ്രോഗ്രസ് 92 പേടകം ഭൂമിയിലേക്ക് തിരിക്കുക.അതുവരെ പേടകം ഐഎസ്എസിൽ ഡോക്ക് ചെയ്ത് തുടരും. റഷ്യയുടെ ആളില്ലാ ബഹിരാകാശ കാർഗോ പേടകമാണ് പ്രോഗ്രസ് 92. വ്യാഴാഴ്ച കസാഖിസ്താനിൽ നിന്നാണ് പേടകം വിക്ഷേപിച്ചത്. പ്രോഗ്രസ് 92 പേടകം ബഹിരാകാശ നിയത്തിലേക്ക് എത്തുന്ന ദൃശ്യം നാസ പുറത്തുവിട്ടിരുന്നു.

Read Also: ‘ദ അമേരിക്ക പാര്‍ട്ടി ‘ ; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങുന്നത് രണ്ട് വ്യത്യസ്ത ദൗത്യസംഘങ്ങളാണ്. ആകെ 11 പേരാണ് ഉള്ളത്. എക്സ്പെഡിഷൻ 73 ദൗത്യത്തിലെ ഏഴ് പേരും ആക്സിയം 4 ദൗത്യത്തിലെ ശുഭാശു ശുക്ല ഉൾപ്പെടെയുള്ള നാല് പേരുമാണ് അന്താരാഷ്ട ബഹിരാകാശ നിലയത്തിൽ തുടുന്നത്.

Story Highlights : Russia Progress 92 Cargo Freighter reached ISS with 3 Tons of Supplies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here