മോസ്കോയ്ക്ക് നേരെ ഡ്രോൺ ആക്രമണം; ആക്രമിച്ചതാരെന്ന് വ്യക്തമല്ല

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. കഴിഞ്ഞ രാത്രിയാണ് മോസ്കോ നഗരത്തെ ലക്ഷ്യമാക്കി ഡ്രോൺ ആക്രമണം നടന്നത്. റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകളെ തകർത്തെന്നാണ് റിപ്പോർട്ട്.
മുന്നറിയിപ്പിന്റെ ഭാഗമായി മോസ്കോ ഉൾപ്പെടെ വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുകയാണ്. മൂന്ന് മണിക്കൂറിനിടെ റഷ്യൻ വ്യോമ പ്രതിരോധ യൂണിറ്റുകൾ 32 ഡ്രോണുകൾ നശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ഡ്രോൺ ആക്രമണത്തിന് പിന്നിലാരെന്ന് വ്യക്തമല്ല. മോസ്കോയിലേക്ക് പറന്നുയർന്ന ഒരു ഡ്രോൺ റഷ്യൻ വ്യോമ പ്രതിരോധ സേന വെടിവച്ചിട്ടു. തകർന്നുവീണ ഭാഗങ്ങൾ വിദഗ്ധർ പരിശോധിച്ചുവരികയാണെന്നും മോസ്കോ മേയർ സെർജി സോബിയാനിൻ പറഞ്ഞു. മോസ്കോയുടെ കിഴക്കും ഇഷെവ്സ്ക്, നിഷ്നി നോൾവ്ഗൊറോഡ്, സമര, പെൻസ, ടാംബോവ്, ഉലിയാനോവ്സ്ക് എന്നീ വിമാനത്താവളങ്ങളുടെ പ്രവർത്തനങ്ങളാണ് നിർത്തിവച്ചിരിക്കുന്നത്.
Story Highlights : Russian air defences down drone flying towards Moscow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here