Advertisement

‘റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയാർ’; പ്രധാനമന്ത്രി

16 hours ago
Google News 2 minutes Read

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് ഈ ഉറപ്പ്.

പ്രശ്നം എത്രയും വേഗം സമാധാനപരമായി പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികൾക്കും ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് മോദി അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി സംസാരിച്ച് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ഉറപ്പ് നൽകിയിരിക്കുന്നത്.

ഓഗസ്റ്റ് 15-ന് അലാസ്കയിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് പുടിനും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രധാനമന്ത്രി മോദിയുടെ നീക്കം. സെപ്റ്റംബർ അവസാനം പ്രധാനമന്ത്രി യുഎസ് സന്ദർശിച്ചേക്കും.

Story Highlights : PM Modi conveys stand on Russia-Ukraine war to Zelensky

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here