‘സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ ഇന്ത്യയ്ക്കെതിരെ യുദ്ധം ഉറപ്പ്’; മുൻ പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ

സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി മുൻ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിച്ചാൽ ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന. ഇതിനായി പാകിസ്ഥാനിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുമെന്നും ബിലാവൽ ഭൂട്ടോ വ്യക്തമാക്കി.
സിന്ധു നദിയിലെ ജലം ഇന്ത്യ തടയുകയാണെങ്കിൽ അത് പാകിസ്ഥാനിലെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് നയിക്കുമെന്നും, ഇത് പാകിസ്ഥാൻ്റെ സംസ്കാരത്തെയും പ്രതികൂലമായി ബാധിക്കുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സിന്ധു നദിയിൽ അണക്കെട്ട് നിർമ്മിക്കുമെന്ന് പലതവണ പറഞ്ഞിട്ടുണ്ടെന്നും, അത്തരമൊരു നടപടിയുണ്ടായാൽ യുദ്ധം ചെയ്യുമെന്നുമാണ് ഭീഷണി.
Read Also: 23കാരിയുടെ ആത്മഹത്യ; കൂടുതൽ പേരെ പ്രതിചേർക്കും, പ്രതിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യും
കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി അസീം മുനീർ ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി ഉയർത്തിയിരുന്നു. ഇതിന് ഇന്ത്യ ശക്തമായ മറുപടി നൽകി. ഇത്തരം ഭീഷണികൾ വിലപ്പോകില്ലെന്നും, രാജ്യത്തിൻ്റെ സുരക്ഷ സംരക്ഷിക്കാൻ ഇന്ത്യക്ക് അറിയാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിലാവൽ ഭൂട്ടോയുടെ പ്രകോപനപരമായ പ്രസ്താവന.
Story Highlights : ‘If dam is built on Indus River war against India is guaranteed’:Bilawal Bhutto
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here