Advertisement

രാഹുല്‍ ഗാന്ധിയുടെ ‘വോട്ടര്‍ അധികാര്‍ യാത്ര’ എട്ടാം ദിവസത്തില്‍; വൻ ജനപങ്കാളിത്തം

4 hours ago
Google News 1 minute Read

രാഹുൽഗാന്ധിയുടെ വോട്ടർ അധികാർ യാത്ര ബിഹാറിൽ പുരോഗമിക്കുന്നു. എട്ടാം ദിനമായ ഇന്ന് കതിഹാറിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിവിധ നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്ര വൈകിട്ട് അരാരിയയിലെ പൊതുസമ്മേളനത്തോടെ അവസാനിക്കും.

രാഹുൽ ഗാന്ധിക്കൊപ്പം തേജസ്വി യാദവും ഇന്ത്യ മുന്നണിയിലെ മുതിർന്ന നേതാക്കളും യാത്രയിൽ പങ്കെടുക്കും.ഉച്ചയ്ക്ക് 11:30 ന് രാഹുൽഗാന്ധി, തേജസ്വി യാദവ്, ദിപാങ്കർ ബട്ടാചാര്യ തുടങ്ങിയ നേതാക്കൾ അരാരിയയിൽ മാധ്യമങ്ങളെ കാണും.

വോട്ടു കൊള്ളക്കും വോട്ടർ പട്ടിക പരിഷ്കരണത്തിനും എതിരെ നടത്തുന്ന യാത്രക്ക് വൻ സ്വീകാര്യതയാണ് വിവിധ മണ്ഡലങ്ങളിൽ ലഭിക്കുന്നത്. ഇന്ത്യ സഖ്യത്തിലെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും ഈ മാസം 27 മുതൽ യാത്രയിൽ പങ്കെടുക്കും.

Story Highlights : Voter Adhikar Yatra 8th day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here