Advertisement

കൊച്ചി മെട്രോയില്‍ ആലുവ വഴി അങ്കമാലിക്ക് വിട്ടാലോ? മെട്രോ നീട്ടാനുള്ള പദ്ധതി റിപ്പോര്‍ട്ടിനുള്ള പഠനം തുടങ്ങി

1 hour ago
Google News 3 minutes Read
Study for DPR for extension of Kochi Metro to Angamaly has begun

കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് നീട്ടുന്നതിനുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ടിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായുള്ള ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് കൊച്ചി മെട്രോയ്ക്കു വേണ്ടി ഡിപിആര്‍ തയ്യാറാക്കുന്നത്. ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി ആങ്കമാലിയിലേക്ക് കൊച്ചി മെട്രോ വ്യാപിപ്പിക്കുന്ന മൂന്നാം ഘട്ട മെട്രോ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിനുള്ള (ഡിപിആര്‍) പഠനമാണ് ആരംഭിച്ചത്. (Study for DPR for extension of Kochi Metro to Angamaly has begun)

1.031 കോടി രൂപ ചിലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം വിജയകരമായി മുന്നോട്ടുപോകുകയും രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് മെട്രോ നീട്ടുന്നതിനായുള്ള കൂടുതല്‍ ആലോചനകള്‍ നടക്കുന്നത്.

Read Also: ഈ വര്‍ഷം സ്ഥിരീകരിച്ചത് 41അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍; ആക്ടീവ് കേസുകള്‍ 18: ആരോഗ്യവകുപ്പ്

മെട്രോ അങ്കമാലിവരെ ദീര്‍ഘിപ്പിക്കണം എന്നും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി മെട്രോ കണക്ടവിറ്റിവിറ്റി വേണം എന്നമുള്ള ദീര്‍ഘകാലത്തെ ആവശ്യത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത് എന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

Story Highlights : Study for DPR for extension of Kochi Metro to Angamaly has begun

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here