സ്മൃതി ഇറാനിക്ക് ആശ്വാസം; 10,12 ക്ലാസുകള്‍ പാസായതിന്റെ രേഖകള്‍ പുറത്തുവിടണമെന്ന CIC ഉത്തരവ് റദ്ദാക്കി

മുന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി സര്‍വകലാശാലയും സിബിഎസ്ഇയും വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് കോടതി തള്ളി. വിദ്യാഭ്യാസ വിവരങ്ങള്‍ വ്യക്തിഗത വിവരങ്ങളുടെ പരിധിയില്‍ വരില്ലെന്ന് നിരീക്ഷിച്ചാണ് ഉത്തരവ് കോടതി റദ്ദാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദ്യാഭ്യാസ യോഗ്യത പരസ്യപ്പെടുത്തേണ്ടെന്ന് ഹൈക്കോടതി ഇന്നുതന്നെ വ്യക്തമാക്കിയിരുന്നു. (Delhi HC sets aside order to disclose Smriti Irani’s certificate)
2016ലാണ് വിവരാവകാശ പ്രവര്‍ത്തകന്‍ ഡല്‍ഹി സര്‍വകലാശാലയില്‍ പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. എന്നാല്‍ സര്‍വകലാശാല വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വിവരാവകാശ കമ്മീഷനെ സമീപിക്കുകയും വിവരം പുറത്തുവിടാന്‍ ഉത്തരവിടുകയുമായിരുന്നു. ഈ ഉത്തരവിനെതിരെ ഡല്‍ഹി സര്‍വകലാശാല 2017ലാണ് ഡല്‍ഹിയില്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കിയത്.
Read Also: മോദിയുടെ ബിരുദ വിവരങ്ങൾ പരസ്യമാക്കില്ല; വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി
ഇതേ ബെഞ്ച് തന്നെയാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കണമെന്ന ഉത്തരവും റദ്ദാക്കിയത്. സ്മൃതി ഇറാനി 1991, 1993 വര്‍ഷങ്ങളില്‍ പത്ത്, പ്ലസ് ടു വിജയിച്ചോ എന്ന എന്നതിനെ കുറിച്ച് വിവരങ്ങള്‍ നല്‍കണമെന്നായിരുന്നു സിബിഎസ്ഇയോട് വിവരാവകാശ കമ്മീഷന്‍ ഉത്തരവ്. ഏതെങ്കിലും വ്യക്തിയുടെ ബിരുദം, മാര്‍ക്കുകള്‍, ഫലങ്ങള്‍ എന്നിവ പൊതുസ്വഭാവമുള്ളതാണെന്ന
വാദം തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.
Story Highlights : Delhi HC sets aside order to disclose Smriti Irani’s certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here