തദ്ദേശ വാര്‍ഡുകളില്‍ പോളിംഗ് പുരോഗമിക്കുന്നു

15 തദ്ദേശ വാര്‍ഡുകളില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് പോളിംഗ്.
പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം നടക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണിത്.തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. തിരുവനന്തപുരത്തെ പാപ്പനംകോട്ടും കാസര്‍കോട്ടെ ഉദുമയിലും വാശിയേറിയ മത്സരമാണ് നടക്കുന്നത്. നാളെ രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിക്കുക.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News