മഹാശ്വേതാദേവി അന്തരിച്ചു
July 28, 2016
0 minutes Read

ഇന്ത്യന്‍ സാഹിത്യ ലോകത്തെ പ്രശസ്തയായ എഴുത്തുകാരി മഹാ ശ്വേതാദേവി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സാമൂഹിക പ്രതിബന്ധതയുള്ള ശക്തമായ എഴുത്തിന്റെ കാവല്‍കാരിയാണ് വിടവാങ്ങിയത്.പല ജനകീയ സമരങ്ങളെയും ദേശീയ ശ്രദ്ധയിലെത്തിച്ചതില്‍ ഈ എഴുത്തുകാരി വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
1986ല്‍ പത്മശ്രീയും, 2006 ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം മഹാശ്വേതാ ദേവിയെ ആദരിച്ചട്ടുണ്ട്. 1979ല്‍ ആരണ്യേര്‍ അധികാര്‍ എന്ന നോവലിന് കേന്ദ്രസര്‍ക്കാര്‍ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1997ല്‍ മാഗ്സെസെ അവാര്‍ഡും 2011 ല്‍ ബംഗാബി ഭൂഷണും ഈ എഴുത്തുകാരിയെ തേടിയെത്തി.
ഝാന്‍സി റാണി, ഹജാര്‍ ചുരാഷിര്‍ മാ, അഗ്നി ഗര്‍ഭ, ഛോട്ടി മുണ്ട ഏവം ഥാര്‍ ഥീര്‍. ബഷി ടുഡു, തിത്തു മിര്‍, ദ്രൗപതി. രുധാലി തുടങ്ങിയവയാണ് പ്രധാനപ്പെട്ട കൃതികള്‍.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement