Advertisement

ശിരോവസ്ത്രത്തിനെതിരെ സ്ത്രീകളും പുരുഷൻമാരും പ്രതിഷേധത്തിൽ

July 29, 2016
1 minute Read

ഇറാനിൽ വർഷങ്ങളായി തുടരുന്ന നിർബന്ധിത ശിരോവസ്ത്രത്തിനെതിരെ സ്ത്രീകളുടെ മൊട്ടയടിച്ചുള്ള പ്രതിഷേധം ശക്തമാവുകയാണ്. ഈ പ്രതിഷേധം നവമാധ്യമങ്ങളിലും ശക്തമാകുന്നതിനിടെ ഭാര്യമാർക്ക് പിന്തുണയുമായി ഒരു കൂട്ടം പുരുഷൻമാരും രംഗത്തെത്തി.

ഹിജാബ് ധരിച്ച് ഭാര്യയ്‌ക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ
പോസ്റ്റ് ചെയ്താണ് ഭർത്താക്കൻമാർ നിർബന്ധിത നിയമത്തിനെതിരെ ഭാര്യമാർക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

ഇറാനിലെ സാമൂഹ്യപ്രവർത്തകയായ മസിഹ് അലി നെജാദിന്റെ ആഹ്വാനമാണ് വ്യത്യസ്ത പ്രതിഷേധത്തിന് പുരുഷൻമാർക്ക് പ്രേരണയായത്. മൈ സ്റ്റീൽത്തി ഫ്രീഡം എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെ ആയിരുന്നു മസിഹിന്റെ ആഹ്വാനം. #meninhijab എന്ന ഹാഷ് ടാഗും വ്യാപകമായി പ്രചരിച്ചിക്കുന്നുണ്ട്.

1979 ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമാണ് ഇറാനിൽ സ്ത്രീകൾ ഹിജാബ് ധരിക്കണമെന്ന ഉത്തരവ് ഉണ്ടായത്. ഇത് പാലിക്കാത്ത സ്ത്രീകൾക്ക് തടവും പിഴയുമാണ് ശിക്ഷാ വിധി. ശിരോ വസ്ത്രം ധരിക്കാത്ത സ്ത്രീകൾ സമൂഹത്തിന് അപമാനകരമെന്ന് എഴുതിയ പരസ്യ ബോർഡുകൾ ഇറാനിൽ എവിടെയും കാണാം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement