ബലാത്സംഗത്തിനിരയായ പതിനാറുകാരി ഗുരുതരാവസ്ഥയിൽ

ബലാത്സംഗത്തിനിരയായി പതിനാറാം വയസ്സിൽ പ്രസവിച്ച പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ്ടു വിദ്യാർത്ഥിനിയായ പെൺകുട്ടി പാലക്കാട് കുഴൽമന്ദം സ്വദേശിയാണ്. പ്രസവത്തെ തുടർന്ന് പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായിരുന്നു. ഇതോടെയാണ് പെൺകുട്ടിയെ വ്യാഴാഴ്ച തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജൂലൈ 25 നാണ് പെൺകുട്ടി പ്രസവിച്ചത്. പെൺകുട്ടിയ പീഡിപ്പിച്ചവരിൽ ഒരാൾ ജയിലിലാണ്. 45 കാരനായ കുഴൽമന്ദം സ്വദേശി പടിഞ്ഞാറേത്തറ രമേശ് നായരാണ് ജയിയിലിൽ ഉള്ളത്. എന്നാൽ ഒരാളെ പിടികൂടാൻ ഇതുവരെയും ആയിട്ടില്ല. പെൺ കുട്ടിയെ മൂന്ന് വർഷമായി അയൽവാസിയായ ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
പെൺകുട്ടി ഗർഭിണിയായതോടെ കുടുംബം തമിഴ്നാട്ടിലെ ഈ രോഡിലേക്ക് താമസം മാറ്റി. ഇവരെ പെട്ടെന്ന് കാണാതായപ്പോഴാണ് നാട്ടുകാർ അന്വേഷിച്ചതും ഇവരെ തമിഴ്നാട്ടിൽ കണ്ടെത്തിയതും. പിന്നീട് നാട്ടിലേക്ക് ഇവരെ കുടുംബസമേതം എത്തിച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലോടെ പോലീസ് കേസ് എടുക്കുകയുമായിരുന്നു.
ഈറോഡിൽ പെൺകുട്ടിക്ക് താമസസൗകര്യം ഒരുക്കിയത് പ്രതിയായ രമേശ് നായരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇവിടെ ഇതേ സാഹചര്യത്തിൽ മറ്റ് പെൺകുട്ടികളുണ്ടായിരുന്നുവെന്ന സൂചന സംഭവത്തിന് പിന്നിൽ ഒരു സംഘംതന്നെയുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. പ്രതികളെ പേടിച്ച്, നാട്ടിലെത്തിയ ഉടൻ പെൺകുട്ടിയെ പാലക്കാട്ടുള്ള നിർഭയ കേന്ദ്രത്തിലാക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here