Advertisement

വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവം; പൊലീസുകാരനെതിരെ കൂടുതൽ പരാതികൾ

August 16, 2023
Google News 1 minute Read

വെള്ളച്ചാട്ടത്തിൽ വച്ച് സ്ത്രീകളെ കയറിപ്പിടിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കൂടുതൽ പരാതികൾ. വെള്ളച്ചാട്ടത്തിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും മൂവാറ്റുപുഴ സ്റ്റേഷനിലെ പൊലീസുകാരൻ പരീത് അപമാനിച്ചു. കുട്ടിയുടെ അമ്മ ഇക്കാര്യം ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് കൂടുതൽ സ്ത്രീകളെ ഇയാൾ ലൈംഗികമായി അപമാനിച്ചത്.

പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യമില്ലാ വകുപ്പുകാരമാണ് പൊലീസുകാരനെതിരെ കേസെടുത്തത്. 24 ആയിരുന്നു പൊലീസുകാരന്റെ അതിക്രമവാർത്ത പുറത്തുകൊണ്ടുവന്നത്.

വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സ്ത്രീകളോടാണ് പൊലീസുകാർ അപമര്യാദയായി പെരുമാറിയത്. പിന്നാലെ മൂവാറ്റുപുഴ സ്റ്റേഷനിലെ രണ്ടു പോലീസുകാരെ വെള്ളച്ചാട്ടത്തിൽ എത്തിയവർ തടഞ്ഞുവെച്ചു. ഇവരെ രാമമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസുകാരെ നാട്ടുകാർ തടഞ്ഞു വച്ചതിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

Story Highlights: molesting women muvattupuzha police more complaints

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here