Advertisement

നോട്ട് പിൻവലിച്ചിട്ടും ഡിജിറ്റൽ പണമിടപാട് കൂടിയിട്ടും കുറയാതെ കറൻസി ഉപയോ​ഗം

April 29, 2024
Google News 2 minutes Read
Despite demonetization and digital payments currency use increasing India

നോട്ടുനിരോധനത്തിന് ശേഷവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ കറൻസി വിനിമയം ​ഗണ്യമായി വർധിച്ചെന്ന് റിപ്പോർട്ട്. നോട്ട് നിരോധനത്തിനുശേഷം 2016-17 സാമ്പത്തിക വർഷം മുതൽ സമ്പദ്‌വ്യവസ്ഥയിൽ പ്രചരിക്കുന്ന പണത്തിൻ്റെ അളവ് ഉയർന്നു. 2000 രൂപ നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിച്ചെങ്കിലും 2017 മാർച്ചിൽ വിനിമയത്തിലുള്ള കറൻസി 13.35 ലക്ഷം കോടി രൂപയിൽ നിന്ന് 2024 മാർച്ച് അവസാനത്തോടെ 35.15 ലക്ഷം കോടി രൂപയായി ഉയർന്നു. അതായത് 2016 സാമ്പത്തിക വർഷത്തിനു ശേഷം പ്രചാരത്തിലുള്ള പണത്തിന്റെ അളവ് വർധിച്ചത് ഇരട്ടിയിലധികം.

2023 മെയ് മാസത്തിലാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഘട്ടം ഘട്ടമായായിരുന്നു പിൻവലിക്കൽ. ഇതിലൂടെ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളിൽ 97.83 ശതമാനവും ബാങ്കിംഗ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്.

Read Also: സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത: രാജ്യത്തെ ആദ്യ നിയോജകമണ്ഡലമായി തളിപ്പറമ്പ്

2016ലാണ് രാജ്യത്ത് യുപിഐ പണമിടപാട് ആരംഭിച്ചത്. കൊവിഡ് മഹാമാരിയെ തുടർന്ന് ആളുകൾ കറൻസി ഉപയോ​ഗം കുറച്ച് യുപിഐ ഇടപാടുകളിലേക്ക് എത്തുകയായിരുന്നു. എന്നാൽ കറൻസി ഇടപാട് 2020 മാർച്ചിൽ 2.06 ലക്ഷം കോടി രൂപയായിരുന്നെങ്കിൽ 2024 ഫെബ്രുവരിയിൽ ഒമ്പത് മടങ്ങ് വർദ്ധിച്ച് 18.07 ലക്ഷം കോടി രൂപയായി.

Story Highlights : Despite demonetization and digital payments currency use increasing India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here