‘350 രൂപയുടെ പുതിയ ചുവന്ന കറന്‍സി നിങ്ങള്‍ കണ്ടോ?’ സോഷ്യല്‍ മീഡിയയിലെ ഈ വൈറല്‍ പോസ്റ്റ് വിശ്വസിക്കല്ലേ…

റിസര്‍വ് ബാങ്ക് പുറത്തിറക്കിയ പുതിയ നോട്ടുകള്‍ കണ്ടോ? ചുവപ്പ് നിറത്തിലുള്ള 350 രൂപയുടെ നോട്ടും അഞ്ച് രൂപാ മൂല്യമുള്ള മറ്റൊരു പുതിയ കറന്‍സിയും സോഷ്യല്‍ മീഡിയയില്‍ കണ്ടവരുണ്ടോ? 350 രൂപയോ ഇതെന്ത് കണക്കെന്ന് അത്ഭുതപ്പെട്ടോ? പുതിയ നോട്ടുകിട്ടാന്‍ എടിഎമ്മിലേക്ക് ഓടിയോ? ഇല്ല ഇതൊന്നും സത്യമല്ല. സോഷ്യല്‍ മീഡിയ പോസ്റ്റ് നിങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണ്. (RBI Issued New Rs 350, Rs 5 Currency Notes fact check)
2016ല്‍ പഴയ 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ 500, 2000, 200 എന്നീ മൂല്യങ്ങളിലുള്ള നോട്ടുകള്‍ ഇറക്കിയിരുന്നു. 2023ല്‍ 2000 മൂല്യമുള്ള നോട്ട് പിന്‍വലിച്ച ശേഷം റിസര്‍വ് ബാങ്ക് ഇപ്പോഴിതാ പുതിയ ചില കറന്‍സികള്‍ ഇറക്കിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രചാരണം. നെറ്റിസണ്‍സിന്റെ വിശ്വാസ്യതയാര്‍ജിക്കാന്‍ നോട്ടുകെട്ടുകളുടെ ചില ചിത്രങ്ങളും പോസ്റ്റിനൊപ്പം പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്റിനെ പൂര്‍ണമായി തള്ളി രംഗത്തെത്തിയിരിക്കുകയാണ് ആര്‍ബിഐ. പുതിയതായി ഏത് നോട്ട് പുറത്തിറക്കിയാലും ആര്‍ബിഐ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച ഒരു സര്‍ക്കുലര്‍ പ്രസിദ്ധീകരിക്കുമെന്നും ആര്‍ബിഐ സര്‍ക്കുലര്‍ പുറത്തിറക്കി പൊതുജനങ്ങളെ അറിയിച്ചിട്ടില്ലാത്ത എല്ലാ പുതിയ കറന്‍സികളും വ്യാജമാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
Read Also: തിലകിന്റെ ഒറ്റയാള്‍ പോരാട്ടം; ടി20യില്‍ ഇന്ത്യയ്ക്ക് ആവേശകരമായ വിജയം
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ചതോ ഫോട്ടോഷോപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്തവയോ ആണ്. നിലവില്‍ 5,10,20,50,100,200,500 എന്നീ മൂല്യങ്ങളിലുള്ള നോട്ടുകള്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമാകുന്നത്.
Story Highlights : RBI Issued New Rs 350, Rs 5 Currency Notes fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here