സെക്രട്ടേറിയേറ്റിന് മുന്നിൽ കൂട്ട ആത്മഹത്യാ ഭീഷണിയുമായി ചെറുപ്പക്കാർ

പി.എസ്.സി നിയമനം നടത്തണമെന്ന ആവശ്യവുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ കൂട്ട ആത്മഹത്യാ ഭീഷണി. ആറ് പേർ ചേർന്നാണ് സെക്രട്ടേറിയേറ്റിന് മുന്നിൽ ആത്മഹത്യ ഭീഷണി മുഴക്കുന്നത്. വർഷങ്ങളായി പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള തങ്ങളുടെ നിയമനകാര്യത്തിൽ തീരുമാനം എടുക്കണമെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നുമാണ്  ഭീഷണി.

സെക്രട്ടേറിയേറ്റിന് തൊട്ടുമുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിൽ മൂന്നുപേരാണുള്ളത്. ശരീരത്തിൽ ഇന്ധനം ഒഴിച്ച് ബാനർ ഉയർത്തിയാണ് പ്രതിഷേധിക്കുന്നത്. ബാക്കി മൂന്നു പേർ സെക്രട്ടേറിയേറ്റിന് സമീപത്തുള്ള മരങ്ങളിൽ കയറിയിരിക്കുകയാണ്. സംഭവമറിഞ്ഞ് ആർ.ഡി.ഒ അടക്കമുള്ളവർ സ്ഥലത്തെത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top