Advertisement

നന്മയുള്ളവൻ പ്രസന്നകുമാർ ; മറന്നുവച്ച 18 പവൻ സ്വർണ്ണം ദമ്പതികൾക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ

3 days ago
Google News 1 minute Read

കൈയ്യിലുള്ള 18 പവൻ സ്വർണ്ണവുമായി കാരക്കാട്ടെ കല്യാണ വീട്ടിലേക്ക് പ്രസന്നകുമാർ എത്തുമ്പോൾ മരണ വീടുപോലെ നിശബ്ദമായിരുന്നു അവിടം. ഓട്ടോ ഡ്രൈവർ കൂടിയയായ പ്രസന്നകുമാറിനെ കണ്ടതും എല്ലാ മുഖങ്ങളിലും പുഞ്ചിരി തെളിഞ്ഞു ,ഒപ്പം പ്രസന്നകുമാറിനോടുള്ള നന്ദിയും.ഞായറാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങൾക്ക് കല്യാണവീട് സാക്ഷിയായത്.

കാഞ്ഞിരംചിറ കാരക്കാട്ട് ജയിംസിന്റെ മകൻ ആൽബർട്ടിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് കൊല്ലം പള്ളിത്തോട്ടത്തുനിന്ന് നവദമ്പതിമാരായ അനീഷും നയനയും ആലപ്പുഴയിലെത്തുന്നത്.ബന്ധുക്കൾക്കൊപ്പം ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഇവർ പ്രസന്നകുമാറിൻ്റെ ഓട്ടോയിലാണ് ജയിംസിന്റെ വീട്ടിലെത്തിയത്.ഓട്ടോ തിരികെ പോയശേഷമാണ് 18 പവന്റെ ആഭരണങ്ങൾ അടങ്ങിയ ബാഗ് വണ്ടിയിൽ നിന്ന് എടുക്കാൻ മറന്നെന്ന് അനീഷും നയനയും തിരിച്ചറിയുന്നത്.വൈകാതെ നോർത്ത് പോലീസിൽ പരാതി നൽകുകയും സിസിടിവി പരിശോധിച്ച് ഓട്ടോറിക്ഷ കണ്ടെത്താൻ ശ്രമവും തുടങ്ങി.

ഓട്ടം കഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് ബാഗ് ജയിംസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.ഉടൻ തന്നെ കല്യാണവീട്ടിലെത്തി സ്വർണമടങ്ങിയ ബാഗ് നയനയെ ഏൽപ്പിക്കുകയായിരുന്നു.30 വർഷം ചെത്തുതൊഴിലാളിയായിരുന്ന പ്രസന്നകുമാർ ഒരു വർഷം മുൻപാണ് സ്വന്തമായി ഓട്ടോറിക്ഷ വാങ്ങിയത്.

Story Highlights : Auto driver returns forgotten 18-carat gold to couple

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here